“ഇതിലിപ്പം നാണിക്കാൻ എന്നതാ ഉള്ളത്?”
വർക്കി ചോദിച്ചു.
“കണ്ടോ! ഈ മോൾക്ക് അതൊക്കെ കേൾക്കുന്നതും പറയുന്നതും ഒക്കെ ഭയങ്കര രസമാണ് എന്ന് മുഖം പറയുന്നുണ്ടല്ലോ!”
“നിങ്ങള് എന്തിനാ വന്നേ?”
കൊച്ചു ത്രേസ്സ്യാ വർക്കിയോട് ചോദിച്ചു.
“അത്…”
അയാൾ അനുപമയെ നോക്കി.
“അത് ഞാൻ ഈ മോളോട് പറഞ്ഞോളാം…”
“എന്നോടോ?”
അനുപമ വർക്കിയോട് ചോദിച്ചു.
“എന്നോട് എന്നാ ചേട്ടാ പറയാനൊള്ളത്?”
“അത് മോളെ…”
അയാൾസംശയിച്ചു ചുറ്റും നോക്കി.
പിന്നെ ഭാര്യയേയും.
“മോളൊന്ന് അങ്ങോട്ട് മാറി നിക്കുവാണേൽ…”
അയാൾ ഗാർഡനടുത്തുള്ള ഔട്ട് ഹൗസിലേക്ക് നോക്കി.
“ഓ! സീക്രട്ടാണോ?”
അവൾചിരിച്ചു.
“എന്നാ ഇങ്ങോട്ട് വാ..”
അവൾ മുറിയിൽ കയറി.
അയാൾ പിന്നാലെ ചെന്നു.
“എന്താ ചേട്ടാ?”
മുറിയിൽ എത്തിക്കഴിഞ്ഞ് അവൾ ചോദിച്ചു.
“കൊച്ചെ ,കൊറച്ച് രൂപാ വേണാരുന്നു…”
അയാൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“കൊറച്ച് എന്ന് വെച്ചാൽ എത്രയാ? ഒന്നോരണ്ടോ രൂപ മതിയോ?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഓ! ഈ കൊച്ചിന്റെ ഒരു തമാശ! ഒരു പത്തിരുനൂറ് വേണാരുന്നു..”
“ഹ്മ്മ്!!”