അശ്വതി പെട്ടെന്ന്‍ അവിടെനിന്ന് പിന്തിരിഞ്ഞു. വേഗത്തില്‍ അവള്‍ ക്ലിനിക്കിലേക്ക് പോയി. അപ്പോഴേക്കും നാലഞ്ചു രോഗികള്‍ വന്നിരുന്നു.
‘ഇന്ന് മോള് നേരത്തെ വന്നോ?” വൃദ്ധനായ ഒരാള്‍ ചോദിച്ചു.
“ഇന്ന് അല്‍പ്പം നേരത്തെ എത്തിയച്ചാ, ഹര്‍ത്താല്‍ അല്ലായിരുന്നോ?” ഡോക്റ്ററുടെ നിര്‍ദ്ദേശമാണ് പ്രായമുള്ളവരെ അച്ചന്‍ എന്നും അമ്മ എന്നും വിളിക്കണമെന്നുള്ളത്.
അവള്‍ മുന്ഗണനാ ക്രമത്തില്‍ രോഗികളുടെ പേരും വിശദാംശങ്ങളും രെജിസ്റ്റെര്‍ ചെയ്തതിനു ശേഷം എല്ലാവര്ക്കും പ്രിസ്ക്രിപ്ഷന്‍ ചാര്‍ട്ട് നല്‍കി. അപ്പോഴേക്കും ഡോക്റ്റര്‍ വന്നു. അയാളുടെ മുഖത്തേക്ക് ശരിക്ക് നോക്കാതെ അവള്‍ അല്‍പ്പം തല കുനിച്ച് വന്ദിച്ചു. അയാള്‍ തന്നെക്കടന്നുപോയപ്പോള്‍ ആരുമറിയാതെ അവള്‍ അയാളുടെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് സ്വീകരിച്ചു. എന്തൊരു മറിമായം. ശുക്ല – മദജല ഗന്ധമില്ല, സിഗരെറ്റിന്‍റെ ഗന്ധമില്ല. നല്ല വശ്യമായ കൊളോണിന്‍റെ, ഒരു ഡോക്റ്ററുടെ ദേഹത്തുനിന്ന്‍ വരാവുന്ന സ്വതേയുള്ള ഗന്ധം മാത്രം. പലപ്പോഴും അയാളെ നോക്കേണ്ടിവന്ന ഘട്ടമോക്കെയും അവള്‍ അയാള്‍ക്ക് കണ്ണുകള്‍ നല്‍കിയില്ല. തലേ ദിവസത്തെ ഫോണ്‍ സംഭാഷണമോര്‍ത്തപ്പോള്‍ തന്‍റെ ചമ്മലിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് അവള്‍ അറിഞ്ഞു.