അങ്ങനെയാണ് അശ്വതി സഞ്ജീവനി ക്ലിനിക്കില്‍ നഴ്സാകുന്നത്. ആദ്യദിവസം തന്നെ രവി ഡോക്റ്റര്‍ നന്ദകുമാറിനെപ്പറ്റിപ്പറഞ്ഞകാര്യങ്ങള്‍ യാതൊരു അടിസ്ഥാനവുമിലാത്തതാണെന്ന് അവള്‍ക്കു ബോധ്യപ്പെട്ടു. കുലീനമായ പെരുമാറ്റം. അയാളുടെ രൂപം പോലെതന്നെ ആകര്‍ഷകമായ സംസാര രീതി. ഒറ്റ നോട്ടത്തില്‍ത്തന്നെ ആരും ഇഷ്ട്ടപ്പെട്ടുപോകുന്ന രൂപവും വ്യക്തിത്വവും. അനാവശ്യ സംസാരമോ നോട്ടമോ ഇല്ല. സാധാരണ തൊഴിലുടമകളില്‍ക്കാണുന്ന അധികാര മനോഭാവവുമില്ല. അതുകൊണ്ടുതന്നെ തന്‍റെ ഇഷ്ടതൊഴിലായ നഴ്സിംഗ് അശ്വതി ആസ്വദിച്ചുകൊണ്ടു തന്നെ നിര്‍വ്വഹിച്ചു. ജോലിസംബന്ധമായ ഒരു കാര്യത്തിലും ഡോക്റ്റര്‍ക്ക് അസംതൃപ്തി നല്‍ക്കാതെ, പ്രസംസനീയ മായ രീതിയില്‍ അവള്‍ ഒരു കാര്യവും ശ്രദ്ധിച്ചു.
———————————————————————-
ആരോമല്‍ ബസ് മിസ്സായത്കൊണ്ട് രഘുവിന്‍റെ ഓട്ടോയില്‍ കയറി സഞ്ജീവനി ക്ലിനിക്കിലേക്ക് പൊയ്ക്കൊണ്ടിരുന്ന അശ്വതിയുടെ തുടയുടെ മേല്‍ അടുത്തിരുന്ന മധ്യവയസ്ക്കന്‍റെ കാല്‍ മുട്ടമര്‍ന്നു.
“മോളെ ഒന്നും തോന്നല്ലേ,” അയാള്‍ ക്ഷമാപണത്തോടെ പറഞ്ഞു. “റോഡപ്പിടി വളവും തിരിവും അല്യോ? മുട്ടാതിരിക്കാന്‍ മാക്സിമം നോക്കിയാല്ലും രക്ഷയില്ല.”
“നിങ്ങളൊന്ന് ചുമ്മാ ഇരി രാജന്‍ ചേട്ടാ,” രഘു സൈഡ് മിററിലൂടെ അശ്വതിയെ നോക്കിക്കൊണ്ട് പറഞ്ഞു. “അശ്വതി ചേച്ചി ഈ കരേലെ മറ്റു പെണ്ണുങ്ങളെപ്പോലെയല്ല. വിദ്യാഭ്യാസോം വിവരോം ഒള്ളോളാ. ഒന്ന് തൊട്ടു, മുട്ടി എന്ന് വെച്ച് ചാടിക്കടിക്കാന്‍ വരുന്ന ടൈപ്പ് ഒന്നുവല്ല. പോരാത്തേന് നേഴ്സും. ഹോസ്പിറ്റലില്‍ ആള്‍ക്കാരുടെ ദേഹത്ത് മുട്ടാതേം പിടിക്കാതേം എങ്ങനാ ചികിത്സിക്കുന്നെ? അല്ലേ ചേച്ചീ?”
അശ്വതിക്ക് ഒറ്റ ചവിട്ടിന് അവനെ പുറത്തേക്കെറിയാനുള്ള ദേഷ്യം വന്നു. അവന്‍റെ സ്വരവും ആസ്വദിച്ചു പറയുന്ന രീതിയും കണ്ടപ്പോള്‍. മുഴുവന്‍ ദ്വയാര്‍ത്ഥങ്ങളാണ്.