“എനിക്കും തോന്നി,” എത്ര തെറി കേട്ടാലും ഒരു നാണവുമില്ലാത്തവന്‍ എന്ന പേരുള്ള സുകുമാരന്‍ പിന്നേം ചിരിച്ചു. “ചേച്ചിക്കിപ്പം അത്യാവശ്യം മത്തങ്ങേം കുമ്പളങ്ങേം ഒന്നുമല്ല. നല്ല കാരറ്റും മുരിങ്ങാക്കോലുമാന്ന്‍.”
“എടാ മൈരേ പെണ്ണുങ്ങടെ വായീന്ന് തള്ളയ്ക്ക് വിളി കേക്കണ്ട എങ്കി വേഗം സാധനം എടുത്തുതാടാ.”
ഏതു വിധേനെയും ബസ് ഒന്നു വന്നിരുന്നെങ്കില്‍ എന്ന് അശ്വതി പ്രാര്‍ഥിച്ചു. അപ്പോഴാണ് രഘുവിന്‍റെ ഓട്ടോ റിക്ഷാ മുന്‍പില്‍ വന്നു നിന്നത്.
“അശ്വതി ചേച്ചിയേ, ടൌണിലേക്കാണെങ്കില്‍ കേറിക്കോ. ആരോമല് ഇന്നില്ല. സമ്മേളനത്തിന് പോയേക്കുവാ.”
റോസിലി ചേച്ചി പറഞ്ഞ തെറി ഇപ്പോഴാണ് പറയേണ്ടത്. വെറുതെയല്ല ദേഷ്യം വരുമ്പോള്‍ ആളുകള്‍ തെറിപറയുന്നത്.
ഇനിയെന്ത് ചെയ്യും? രഘുവിന്‍റെ ഓട്ടോയില്‍ കയറണോ? വഷളനാണ്. ഓട്ടോയില്‍ കയറിയ സ്കൂള്‍ കുട്ടികളെ അവന്‍ പിടിച്ചിട്ടുള്ള കഥകളൊക്കെ കേട്ടിട്ടുണ്ട്. അവള്‍ ഒട്ടോയിലേക്ക് പാളി നോക്കി. ഒരു വൃദ്ധനും മധ്യവയസ്ക്കനുമാണ് അതിലുള്ളത്.
“കേറുന്നുണ്ടേ കേറ് ചേച്ചി,” രഘു അക്ഷമ കാണിച്ചു.
എന്തായാലും പോകാം. അല്ലെങ്കില്‍ താമസിക്കും. അവള്‍ വൃദ്ധന്‍റെയടുത്തെക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ മധ്യവയസ്ക്കന്‍ വിലക്കി. “മോള്‍ ഇവിടെയിരുന്നോ. അച്ഛന് നല്ല പനിയാ.”
എന്തുചെയ്യും? എവിടെയും പ്രശ്നമാണല്ലോ. റോസിലി ചേച്ചി, സോറി. ഒന്നല്ല പത്തു തെറിയ്ക്കുള്ള ദേഷ്യം വരുന്നുണ്ട് എനിക്ക്. അനിഷ്ടം ശരിക്ക് മുഖത്ത് വരുത്തി അശ്വതി മധ്യവയസ്ക്കന്‍റെയടുത്തിരുന്നു.