അഞ്ചന ചേച്ചി 4 [Cyril]

Posted by

ചേട്ടൻ ജോലിക്ക് പോകാൻ റെഡിയായിട്ടാണ് നിന്നിരുന്നത്.

 

അവസാനം ചേട്ടൻ പോയതും ചേച്ചി കുറെ നേരം കൂടി അവിടെതന്നെ നിന്ന ശേഷം തിരിഞ്ഞു നോക്കി.

 

ഞാൻ പുഞ്ചിരിച്ചു. പക്ഷേ ചേച്ചി ചിരിച്ചില്ല. രാത്രി ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട്‌ ചേച്ചിക്ക് എന്നോട് ദേഷ്യം മാറിയിട്ടില്ല.

 

“നിനക്ക് ഓഫീസിൽ പോകണ്ടേ, വിക്രം?” ചേച്ചി ചോദിച്ചു.

 

പോകണമെന്ന് ഞാൻ തലയാട്ടി.

 

“ഞാനും ചേട്ടന്റെ ഫ്ലാറ്റിലേക്ക് പോകുവാ.” അതും പറഞ്ഞ്‌ ചേച്ചി ഉടനെ ഇറങ്ങിപ്പോയി.

 

ചേച്ചിയുടെ ആ പോക്ക് എന്നെ സങ്കടപ്പെടുത്തി എങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.

 

ചേച്ചിയുടെ പിണക്കം എന്നെ ശെരിക്കും തളർത്താൻ തുടങ്ങിയിരുന്നു.

*************

 

ഒന്‍പത് മണിക്കാണ് ഞാൻ ഓഫിസിൽ എത്തിയത്. എന്റെ ഓഫീസ് റൂമിൽ കേറിയതും മറിയ എന്നെയും കാത്തിരിക്കുന്നതാണ് കണ്ടത്.

 

എന്നെ കണ്ടതും മറിയ എഴുനേറ്റ് വിഷ് ചെയ്തു.

 

ഞാനും വിഷ് ചെയ്തിട്ട് എന്റെ കസേരയില്‍ പോയിരുന്ന് ലാപ്ടോപ്പ് തുറന്നു വച്ചു.

 

“സർ, എനിക്ക് കുറച്ച് പേഴ്സണല്‍ കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ഉണ്ടായിരുന്നു.”

 

അതിനുള്ള മൂഡൊന്നും എനിക്ക് ഇല്ലായിരുന്നു, പക്ഷേ ഞാനും മറിയയും തമ്മിലുള്ള ഈ പിണക്കം തീരണം എന്നായിരുന്നു എന്റെയും ആഗ്രഹം.

 

“ശരി, മറിയ പറഞ്ഞോളൂ.”

 

“ഇവിടെ…! ഇവിടെ വേണ്ട സർ.” മറിയ മടിച്ചു.

 

“ശരി മറിയ, ഉച്ചയ്ക്ക് ഫ്രീ ആവുമ്പോ നമുക്ക് സംസാരിക്കാം.” അതും പറഞ്ഞ്‌ എന്റെ ലാപ്ടോപ്പിൽ ഞാൻ ശ്രദ്ധ കൊടുത്തതും മറിയ എഴുനേറ്റ് പോയി.

 

പക്ഷേ കമ്പനിയുമായി ബന്ധപ്പെട്ട ചില പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഉയർന്നതും എനിക്ക് രണ്ട് മൂന്ന് ചെറിയ യാത്രകള്‍ ചെയ്യേണ്ടി വന്നു. ഒടുവില്‍ നാല്‌ മണിക്കാണ് ഓഫിസിലേക്ക് ഞാൻ മടങ്ങിയത്‌.

 

പക്ഷേ കുറച് കാര്യങ്ങൾ കൂടി ഓഫീസിൽ എനിക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നത് കൊണ്ട്‌ മറിയയോട് സംസാരിക്കാനുള്ള സമയം കിട്ടിയില്ല.

 

അഞ്ച് മണി ആയിട്ടും എന്റെ ജോലി ഞാൻ തുടർന്നു കൊണ്ടിരുന്നു. സ്റ്റാഫ്സ് എല്ലാവരും പോയി. എന്റെ കൂടെ നിക്കണോ എന്ന് ചോദിച്ചു വന്ന ഓഫീസ് ബോയ് റാമിനേയും ഞാൻ പറഞ്ഞു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *