വധു is a ദേവത 36 [Doli]

Posted by

ഞാൻ : പോട്ടെ അങ്കിൾ നമ്മക്ക് നോക്കാം ഇനി ആര് വന്നാലും സമാധാനം ഇല്ല ഫുൾ വയലൻസ്

ഇനി ആര് വന്നാലും എൻ്റെ ഗൺ ഞാൻ എടുക്കും അത്ര തന്നെ….

അമ്മ : ഇനി നിങ്ങള് തോക്കും കൊണ്ട് പോയി വെടിവേക്ക് കുരുവിയെ വെക്കുന്ന പോലെ … എനിക്ക് ചാവുന്ന വരെ സമാധാനം തരില്ല അപ്പനും മോനും അമ്മ അടുക്കളയിലേക്ക് നടന്ന് പോയി ….

ഞാൻ : അതെ ഞാൻ പോയി കുളിച്ചിട്ട് വരാം …

സൂര്യ : പോയിട്ട് വാ

ഞാൻ മേളിലേക്ക് നടന്നു …

മുറിയിൽ കേറി സോഫയിൽ കേറി ഒരു ഇരുത്തം അപ്പോ എൻ്റെ മനസ്സിൽ ആ സോഫ ഒരു സിംഹാസനം ആയി അതിൽ ഇരിക്കുമ്പോ എനിക്ക് തോന്നിയത് യുദ്ധം ചെയ്ത് രാജ്യം കീഴടിക്ക ഒരു സന്തോഷം .. ഞാൻ മെല്ലെ സോഫയിൽ തല ചാരി കണ്ണുകൾ അടച്ചു ….

[എൻ്റെ മനസ്സ് : വലിയ ഒരു കൈ തട്ടലോട് കൂടെ എന്നെ അഭിനന്ദിച്ചു …കൊള്ളാം എല്ലാം നമ്മള് വിചാരിച്ച പോലെ തന്നെ സ്മൂത്ത് ആയി നടന്നു …. എവടെ നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ നീ …ടാ നായിൻ്റെ മോനേ ഹലോ

എൻ്റെ ബ്രെയിൻ 🧠 : കെക്കാം ഞാൻ ഒരു കാര്യം ആലോചിക്കുക ആയിരുന്നു അളിയാ

മനസ്സ് : എന്താ ടാ

ബ്രെയിൻ 🧠 : ഇനി വല്ല ലൂപ്പ് ഉണ്ടോ ….

മനസ്സ് : ഏയ് ഇല്ല ഹരി മൊഴി കൊടുത്തു …. സൂസി എന്ത് പറയണം എന്നതിൻ്റെ സ്ക്രിപ്റ്റ് നിൻ്റെ കൈയ്യിൽ ഉണ്ടല്ലോ പിന്നെ എല്ലാം കലക്കൻ ആയിരുന്നു പിന്നെ നീ ഒരുപാട് എടുത്ത് ചാടി എല്ലാരോടും വിളിച്ച് പറയാൻ നിക്കണ്ട അവസാനം വട്ടത്തിൽ

ബ്രെയിൻ 🧠 : അറിയാ ഇനി ആവർത്തിക്കില്ല ….

മനസ്സ് : പിന്നെ ഹോസ്പിറ്റലിൽ വച്ചുള്ള നാടകം അടിപൊളി ആയിരുന്നു … അവടെ നിന്ന് സ്റ്റേഷനിൽ പോയി ഉള്ള പെർഫോർമൻസ് അതും കിടു 😮‍💨😍 നീ ഒരു കില്ലാടി തന്നെ ….

Leave a Reply

Your email address will not be published. Required fields are marked *