ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി പെട്ടെന്ന് മാമൻ്റെ വണ്ടി വന്നു ….
ഞാൻ വണ്ടിയിൽ നിന്നറങ്ങി…
മാമൻ എൻ്റെ നേരെ വന്നു…
ഞാൻ മാമൻ്റെ അടുത്ത് പോയി നോക്കി നിന്നു….
സി ഐ നടന്ന് പോവുന്നതിൻ്റെ ഇടക്ക് ഞങ്ങള് നിക്കുന്നത് കണ്ടു…. അയാൾ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു അത് കണ്ട് ഞാൻ മാമനെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി …
ഞാൻ : മടുത്തു മാമ എനിക്ക് മടുത്തു മാമ
മാമൻ്റെ കണ്ണും കലങ്ങി…
സി ഐ: രുദ്ര…
മാമൻ എന്നെ വിട്ട് മാറി
മാമൻ : കഴിഞ്ഞോ സാറേ അയാള് എൻ്റെ മോനെ പൂട്ടിയോ എന്നിട്ട്….
സി ഐ: എടോ അത്
മാമൻ : അറിയാം സാർ നൂറ് പ്രതി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാൻ പാടില്ല അത് കൊണ്ട് ആണ് ഞാൻ ഇത്ര നേരം ഇങ്ങോട്ട് വരാതെ ഇരുന്നത് …. സാറേ ഇനിയും ഇവനെ ഇങ്ങനെ ദ്രോഹിക്കരുത് ….
സി ഐ: ഇല്ല ഡോ ഞാൻ താൻ വന്നെ ടാ മോനെ നീ പൊക്കോ കേട്ടോ ശെരി …
ഞാൻ : 🙏
ഞാൻ തിരിഞ്ഞ് സൂര്യയൊട് പോവാം എന്ന് കണ്ണു കൊണ്ട് ആംഗ്യം കാട്ടി ….
ഞാൻ : മാമ ശെരി പിന്നെ ഇവടെ കുറച്ച് കാര്യം നടന്നു അത് അമ്മ അറിയരുത് അമ്മ അല്ല ആരും അറിയരുത് ഇത് ഇവടെ തീർന്നു എന്ന് ഞാൻ കരുതാം ….
സി ഐ: ഡോ എനിക്കും ഉണ്ട് ഒരു മോൻ ഞാൻ വാക്ക് തരാം ഇനി തനിക്ക് ഇതിൻ്റെ പേരിൽ ഇങ്ങോട്ട് വരണ്ടി വരില്ല….മോൻ ചെല്ല് കേട്ടോ
ഞാൻ കണ്ണ് തുടച്ച് കൊണ്ട് കാറിൻ്റെ അങ്ങോട്ട് പോയി…
വണ്ടി തിരിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി നേരെ ഷോറൂമില് കൊണ്ട് പോയി …
സൂര്യ അവടെ ഉണ്ടായിരുന്നു ….
ഞാൻ : അപ്പോ എങ്ങനെ ആണ് സാർ….
സൂര്യ : എന്ത് പെർഫോർമൻസ് ആടാ എൻ്റെ കണ്ണ് വരെ നിറഞ്ഞ് പോയി…. സി ഐ ഇത്ര റഫ്‌ഫായ അയാൾടെ വരെ അവസാനം കണ്ണ് കലങ്ങി