ശ്രീ : ശെരി ശെരി … പിന്നെ മറ്റേ കേസിൻ്റെ പിന്നാലെ പോണോ വേണ്ടേ…
ഞാൻ : ഡിഫെയിം അല്ലേ വേണ്ട വിട്ടേക്ക് സമാധാനം മതി ….
ശരൺ ചേട്ടൻ അങ്ങോട്ട് വന്നു…
ചേട്ടൻ : എന്താ എന്ത് പറഞ്ഞു
ഞാൻ : ഇല്ല ചേട്ടാ കുഴപ്പം ഇല്ല കേസ് എടുത്തു….
ചേട്ടൻ : എന്താ ഒരു വല്ലായ്മ പോലെ
സൂര്യ : അവൻ ഒന്ന് അറ്റാക്ക് ചെയ്തു….
ചേട്ടൻ : ഹോസ്പിറ്റലിൽ പൊയാലോ
സൂര്യ : പോണോ
ഞാൻ : ഇല്ല ചേട്ടാ സാരം ഇല്ല വണ്ടി കൊണ്ട് കൊടുത്തിട്ട് വീട് പിടിക്കട്ടെ പിന്നെ ഇവടെ നടന്നത് ചേട്ടൻ ആരോടും പറയല്ലേ ചേച്ചിയോട് പോലും വീട്ടിൽ അറിഞ്ഞ അടുത്ത തലവേദന ആവും …. പ്ളീസ് എല്ലാർക്കും സങ്കടം ആവും പിന്നെ പപ്പ അല്ലെങ്കിൽ തന്നെ ദേഷ്യത്തിൽ ആണ് …. ഇത് ഇങ്ങനെ തീരട്ടെ….
ചേട്ടൻ : ശെരി ശെരി …ഞ്ഞ ശ്രീ മോള് ദേവുനെ വിളിച്ചിരുന്നു അപ്പോ ആണ് നിങ്ങള് ഇവടെ ഉള്ള കാര്യം അറിഞ്ഞത് അപ്പോ വന്ന് കണ്ടിട്ട് പോവാം എന്ന് വച്ചാ
ഞാൻ : ദേ ഞങ്ങള് എറങ്ങി ചേട്ടാ… ചേച്ചിക്ക് ഇപ്പൊ.എങ്ങനെ ഉണ്ട് ….
ചേട്ടൻ : കൊഴപ്പം ഇല്ല ….
ഞാൻ : ശെരി ആയക്കൊട്ടെ
ചേട്ടൻ : നിങ്ങള് ഇറങ് ഞാനും പോട്ടെ
സൂര്യ : അല്ലാ ഉള്ളിൽ പോവുന്നില്ലെ
ചേട്ടൻ : ആരെ കാണാൻ എനിക്ക് അവരെ ഒന്നും കാണണ്ട….
സൂര്യ : എനിക്ക് ഇപ്പോഴും അയാള് അവയടെ മോന് വേണ്ടി ഇവനേ കൊല്ലാകൊല ചെയ്യുന്നത് ആണ് എന്താ എന്ന് മനസ്സിലാവാത്തത്…..
ചേട്ടൻ : അയാള് വളരെ മോശം ആടോ അത് വിട് നിങ്ങള് ചെല്ല് ഞാൻ എറങ്ങായി
ഞാൻ : ശെരി ചേട്ടാ….
ഞാൻ കാറിൽ കേറി ചാരി ഇരുന്നു…. അതെ പ്രതികാരത്തിൻ്റെ മണം അതിൻ്റെ ഉള്ളിൽ ഉണ്ട് … നോ മേഴ്സി ഫോർ യൂ അളിയാ….