വധു is a ദേവത 36 [Doli]

Posted by

സി ഐ: ഷിബു ഇവരെ പറഞ്ഞ് വിട്ടേക്ക് … ഇവനെ പിടിച്ച് സെല്ലിൽ ഇട്ടോ പിന്നെ മകന് മുന്നേ അപ്പൻ്റെ പേരിൽ കേസ് എടുത്തോ… നീ പൊക്കോ ടാ ഷിബു ഇവൻ്റെ വാ ദിയുടെ ചാവി കൊടുത്തേക്ക്…

വെളറി നിന്ന ഞാൻ ശ്വാസം വലിച്ച് വിട്ടു…

ഞാൻ : സാർ ഞാൻ ഇവിടെ റൂം എടുത്ത് നിക്കട്ടെ എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂ ഉണ്ട് യാത്ര അതികം പറ്റില്ല ….

ശ്രീ : എന്തിന് ഇനി ഇവര് നിന്നെ വിളിച്ച ഞാൻ വന്നോളാം എന്താ കാര്യം എന്ന് എന്നോട് പറയട്ടെ

സി ഐ: അതെ വക്കീലെ കൂടുതൽ അങ് കേരല്ലെ …ഇല്ല ടാ നിന്നെ ഇനി വിളിക്കണ്ട ആവശ്യം ഇല്ല നീ പൊക്കോ …

ഞാൻ ; താങ്ക്സ് സാർ….

ഞാൻ വിഷ്ണുവിനെ നോക്കി ഇന്ന് അവൻ ഞാൻ നിന്നതിലും ദാരുണം ആയ അവസ്ഥയിൽ ആണ് .. മരിച്ചാൽ ഇതിലും സന്തോഷം കിട്ടും….

ശ്രീ : സാർ ആദ്യം പ്രദിയെ ഉള്ളിൽ ലോക്കപ്പിൽ ആക്കണം സാർ…

സി ഐ ശ്രീയെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു മിലിറ്ററി അയാളുടെ പിന്നാലെ നടന്നു കൂടെ അയാളുടെ വക്കീലും ….

സൂര്യ : വാ ടാ പോവാം….

ഞാൻ ഷിബു സാറിൻ്റെ അടുത്തേക്ക് പോയി …

ഞാൻ : സാറേ ഇനി ഞാൻ വരണ്ടി വരോ സാറേ ഓരോ വട്ടവും ഇങ്ങോട്ട് വിളിക്കുമ്പോ നെഞ്ച് പട പടാന്ന് ഇടിക്കുവാ….

ഷിബു സാർ : അതെ ഇനി അതിൻ്റെ ആവശ്യം വരില്ല പിന്നെ ഇനി എങ്കിലും അടങ്ങി ഒതുങ്ങി സൂക്ഷിച്ചും കണ്ടും ഒക്കെ ജീവിച്ചോ …ദേ കണ്ടില്ലേ സ്വന്തം അളിയൻ ആണ് കഴുത്തറക്കാൻ ആദ്യം നിക്കുന്നത് … രുദ്രൻ സാർ ഇപ്പൊ വരും സാർ അറിഞ്ഞു പുള്ളി വരാതെ ഇരുന്നതാ വന്നാ ഇവൻ്റെ വക്കീല് ചെലപ്പോ നിങ്ങള് തമ്മിലുള്ള ബന്ധം വരെ ഇതില് വലിച്ചിടും…. നീ പൊക്കോ ചാവി രുദ്രൻ സാറിൻ്റെ റൂമിൽ ഉണ്ട് ഞാൻ പോയി കൊണ്ട് വരാം …

Leave a Reply

Your email address will not be published. Required fields are marked *