വധു is a ദേവത 36 [Doli]

Posted by

വക്കീൽ : ഇയാള് പറഞ്ഞത് പോലെ വിഷ്ണു മോൻ തന്നെ ഇതൊക്കെ ചെയ്തത് …എന്തിന്

സാർ പറയാൻ പാടില്ല എന്നാലും പറയാ ഈ പീഡനം ഒരാളുടെ സമ്മതം വാങ്ങി ആണോ ചെയ്യുന്നത് ഞാൻ സി ഐ സാറിനെ നോക്കി പറഞ്ഞു …പിന്നെ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കൽ എൻ്റെ പണി അല്ല…

വക്കീൽ : നീ എന്ത് പറഞ്ഞാലും രക്ഷ ഇല്ല ടാ. ചെക്കാ ….

ഞാൻ : സാർ വിഷ്ണു ഇല്ലെ അവനെ ഒന്ന് കൊണ്ട് വരാൻ പറ സാർ ഞാൻ ഒന്ന് ചോദിക്കട്ടെ

വക്കീൽ : അതൊന്നും പറ്റില്ല

ഞാൻ : അതെന്താ ഞാൻ ആണ് എൻ്റെ വക്കീൽ …

സി ഐ ബെൽ തട്ടി ഉടൻ തന്നെ വിഷ്ണു ഉള്ളിലേക്ക് വന്നു …

ഞാൻ : ടാ നീ എന്തിനാ എൻ്റെ വീട്ടിൽ വന്നത്…

വിഷ്ണു ഒന്നും മിണ്ടുന്നില്ല

സി ഐ: വായ തൊറക്കടാ

വിഷ്ണു : ഇവൻ വിളിച്ചിട്ട് കാർ സർവ്വീസ് കൊടുക്കാൻ കൊണ്ട് പോവുമൊ ചോദിച്ചപ്പോ

ഞാൻ : അതെ സാർ സത്യം ആണ് …ഞാൻ തന്നെ ആണ് പറഞ്ഞത്….

വക്കീൽ : കണ്ടോ സാർ

ഞാൻ ; ഹലോ കഴിഞ്ഞില്ല….ഞാൻ വിളിച്ചിട്ട് എന്താ പറഞ്ഞത് അത് കൂടെ പറ

വിഷ്ണു : സൈലൻ്റ്

സി ഐ: ടാ നീ ഓരോന്നിനും ഇത്ര ഗാപ്പിട്ടാ നിൻ്റെ ജീവിതം ജെയിലിൽ തീരും …

വിഷ്ണു : സാർ ഇവൻ വിളിച്ചിട്ട് പറഞ്ഞു കാർ സർവീസിന് വിടണം വണ്ടി കൊണ്ട് പോ എന്ന്

ഞാൻ : അതെ സാർ പക്ഷേ ഇതില് ഇനിയും കുറച്ച് ബാക്കി ഉണ്ട് അതായത് പറഞ്ഞത് ആറ് മണിക്ക് ശേഷം എന്നാ ….ഇവൻ വന്നത് നാല് മണി കഴിഞ്ഞ് എന്തിന് …

വക്കീൽ : അതെ നിൻ്റെ വണ്ടി കഴുകൽ മാത്രം അല്ല പണി അപ്പോ പറഞ്ഞ സമയത്ത് തന്നെ വരാൻ പറ്റില്ല

ഞാൻ : ഹലോ ഞാൻ അല്ല പറഞ്ഞത് ആറ് മണി എന്ന് ഇവൻ ആണ് പറഞ്ഞത് എന്നിട്ട് നാല് മണിക്ക് എന്നെ വിളിച്ച് ഞാൻ വരുന്നു എന്ന് പറഞ്ഞു വന്നിട്ട് കൂട്ടുകാരന് ആക്ക്സിഡൻ്റ് ആയി വണ്ടി വേണം എന്ന്….

Leave a Reply

Your email address will not be published. Required fields are marked *