സി ഐ: എന്താ വച്ചാ ചോദിച്ചോ…
വക്കീല് : ഇവനെ അറിയൊ…. ഹരിയുടെ ഫോട്ടോ കാണിച്ച് എന്നോട് അയാള് ചോദിച്ചു …
ഞാൻ ; അറിയാം
വക്കീല് : എങ്ങനെ
ഞാൻ : പണ്ട് ഒരു വിഷയം ഉണ്ടായിട്ടുണ്ട് അങ്ങനെ ഇവനെ ഞങ്ങള് കോളേജിൽ വച്ച് തല്ലിയിട്ടുണ്ട്…
വക്കീല് : സാറേ തല്ലി എന്നല്ല കൊല്ലാൻ നോക്കി അതാണ് സത്യം …
സി ഐ: എനിക്ക് അറിയാം പിന്നെ അത് കോളേജ് മൊത്തം ഉള്ള ഇഷ്യൂ ആണ് ഞാൻ അന്വേഷിച്ചു ….
വക്കീല് : ശെരി …നിന്നെ ആലപ്പുഴ സ്റ്റേഷനിൽ മയക്ക് മരുന്ന് കൊടുത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു കരകമ്പി ഉണ്ടല്ലൊ….
ഞാൻ : അത് ഞാൻ അല്ല എന്നെയും ആ പെൺകുട്ടിയെയും തനിക്ക് പൈസ തന്ന ആൾ ഇല്ലെ അയാളുടെ മകൻ ആണ് മരുന്ന് തന്ന് മയക്കി കെടത്തിയത്…
വക്കീല് : കുറച്ച് മാന്യൻ ആയി സംസരിക്കടാ…
ഞാൻ : അപ്പോ നിങ്ങൾക്ക് എടാ പോടാ എന്ന് വിളിക്കാമോ . വക്കീലേ…
സി ഐ: അതെ ഇന്ദ്രജിത്ത് കുറച്ച് മാന്യം ആയി സംസാരിക്ക് ഒരു വക്കീൽ അല്ലേ…
ഞാൻ : ശെരി സാർ …
വക്കീല്: പറ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലെ….
ഞാൻ : ഉണ്ട്
വക്കീല് : ശെരി സൂസൻ സെബാസ്റ്റ്യൻ എന്ന കുട്ടിയെ അറിയാമോ
ഞാൻ : അറിയാം …
വക്കീല്: എങ്ങനെ
ഞാൻ : തുടക്കം മുതൽ പറയണോ
വക്കീൽ : ഓവർ സ്മാർട് ആവല്ലെ..
ഞാൻ : എൻ്റെ കൂട്ടുകാരി ആണ്
വക്കീൽ : ശെരി ഈ സംഭവം നടന്ന ദിവസം അതായത് ഇന്നലെ എന്താ സംഭവിച്ചത്….
ഞാൻ : എന്ത് സംഭവിക്കാൻ ഞാൻ രാവിലെ വീട്ടിൽ ഇരിക്കുമ്പോ സൂസി
വക്കീൽ : ആര്
ഞാൻ : സൂസൻ പിന്നെ അർജുൻ രണ്ട് പേരും വന്നു കുറച്ച് കഴിഞ്ഞപ്പോ അർജുൻ എൻ്റെ കൂട്ടുകാരൻ ഇവര് രണ്ടും കൂടെ ഹരി എന്ന അവനെ തപ്പി പോയി പിന്നെ കുറച്ച് കഴിഞ്ഞ് അർജുൻ വന്നു ഇവര് പോയി…