വധു is a ദേവത 36 [Doli]

Posted by

പപ്പ : ചുമ്മാ നമ്മള് ഉണ്ടാക്കുന്ന പൈസ ആർക്കാ നമ്മടെ മക്കൾക്ക് അപ്പോ അവർക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങി കൊടുക്കാൻ നമ്മള് ബാധ്യസ്ഥരാണ് എന്ന്…

ഞാൻ : ഇല്ല പപ്പ അമ്മ ഇതില് വീഴില്ല…

പപ്പ : ഇത് തന്നെ… ഞാൻ പോട്ടെ

ഞാൻ : ഇല്ല പറ പപ്പ

പപ്പ : അത് …

ഞാൻ : സാരം ഇല്ല പറഞ്ഞോ

പപ്പ : ഫീൽ ആവോ

ഞാൻ : ഇല്ല

പപ്പ : അത് …ഞാൻ പറഞ്ഞു …ഇന്ദ്രൻ ഇത്ര വെഷമിച്ചതല്ലെ അപ്പോ വലിയ ഗിഫ്റ്റ് കൊടുത്താലേ അവൻ്റെ സങ്കടം മാറൂ എന്ന്…

ഞാൻ : ഇത്രേ ഉള്ളോ

പപ്പ : മോൻ ഇനി പഴയത് ഒന്നും ആലോചിക്കരുത് പപ്പ വേണേ ഒരു കപ്പല് കൂടെ വാങ്ങി തരാം …

ഞാൻ : 🥴 കളിയാക്കിയതാ

പപ്പ : പിന്നെ ഒരു വേലയും കൂലിയും ഇല്ലാത്ത നിനക്ക് ഞാൻ എസ് ക്ലാസ്സ് വാങ്ങി തരാം ഇത് എനിക്ക് സുഖം ആയി യാത്ര ചെയ്യാനാ …😂

ഞാൻ : ശെരി ….

പപ്പ : വാ … കുളിച്ച് അമ്പലത്തിൽ പോയിട്ട് വാ….

ഞാൻ : ആയ്ക്കോട്ടെ…

ഞാൻ മുറിയിൽ ചെല്ലുമ്പോ അമ്മു കുളിച്ച് പട്ടു പാവാട ഒക്കെ ഇട്ട് നിക്കുന്നു ….

ഞാൻ : ഇതാര് കാവിലെ ഭദ്രകാളിയല്ലെ

അമ്മു : ചെല്ല് കുളിച്ചിട്ട് വന്നെ സമയം ആയി ….

ഞാൻ : ശെരി ശെരി …

ഞാൻ കുളിച്ച് വെളിയിൽ.വന്ന് മുണ്ടും ഷർട്ടും വലിച്ച് കേറ്റി താഴേക്ക് പോയി….

നോക്കിയപ്പോ അമറും കുട്ടുവും താഴേ നിക്കുന്നു ….

അമ്മ : ദേ അവരും വന്നു …

അമർ : വേഗം വാ ….സമയം ആയി…

ഞാൻ വണ്ടി വീണ്ടും ഒന്ന് ചുറ്റും നടന്ന് നോക്കി …

പപ്പ : ഇന്ന് മാത്രമേ ഉള്ളൂ കേട്ടോ

ഞാൻ : പിന്നെ …😏

അമ്മ : ചെല്ല് ടാ …😂 പോയിട്ട് വാ…

Leave a Reply

Your email address will not be published. Required fields are marked *