ഞാൻ അങ്ങനെ തന്നെ അടുത്ത് കെടന്നു… എപ്പഴോ ഞാനും ഉറങ്ങി പോയി….
⏩ രാവിലെ ആറ് മണി….അലാറം കേട്ടാണ് ഞാൻ എണീറ്റത്….
അമ്മു അടുത്ത് കെടപ്പുണ്ട് ….
ഞാൻ : കണ്ണ് തിരുമ്മി നോക്കി … ബാത്ത്റൂമിൽ കേറി പല്ല് തേച്ച് കഴിഞ്ഞ് മുഖം കഴുകുന്ന സമയത്ത് ആണ് പെട്ടെന്ന് അത് ഓർമ വന്നത് കാർ സത്യം ആണോ സ്വപ്നം ആണോ… ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങി ഓടി…. ഉമ്മറത്ത് ഉള്ള വാതില് ലോക്ക് ആണ് ചെ ഞാൻ അടുക്കള വാതല് തുറന്ന് കറങ്ങി ഉമ്മറത്ത് വന്നു ….നാശം ഷെഡ് അടച്ചിട്ടിട്ടുണ്ട് ….
അപ്പോ ആണോ പപ്പ നടത്തം കഴിഞ്ഞ് വന്നത് …
ഞാൻ പപ്പയെ കണ്ടതും അടുത്തേക്ക് ഓടി …പപ്പ കി തന്നെ പപ്പ. …ഞാൻ വീടിൻ്റെ താക്കോൽ വാങ്ങി തുറന്ന് ഷെഡ്ഢിൻ്റെ താക്കോൽ എടുത്ത് വെളിയിലേക്ക് വന്നു….
പപ്പ : എന്താ കാര്യം
ഞാൻ : അല്ല ഇന്നലെ ഒരു പുതിയ കാറ് വാങ്ങിയ പോലെ തോന്നി അത് സ്വപ്നം ആണോ അതോ സത്യം ആണോ എന്ന് അറിയാൻ ….
ഞാൻ ഷെഡ് തുറന്ന് ഞെട്ടി പോയി…
ഫക്ക് അത് സത്യം ആയിരുന്നു…
പപ്പ : എന്താ സ്വപ്നം ആണോ സത്യമോ…എന്താ ഉണ്ടോ വല്ലതും ഉള്ളിൽ….
ഞാൻ : 😍 ഇത് എങ്ങനെ പപ്പ എനിക്ക് ഇപ്പോഴും
പപ്പ : വിശ്വാസം വരുന്നില്ല അല്ലേ…
ഞാൻ : അതെ
പപ്പ അങ്ങോട്ട് നടന്ന് വന്നു….
പപ്പ : അതെ നിൻ്റെ പപ്പ വെറും പോഴൻ അല്ല എന്ന് മനസ്സിലായോ…
ഞാൻ : ചെ പപ്പ സൂപ്പർ അല്ലേ എന്നാലും ഇത്…
പപ്പ : അത് ഒക്കെ ഒരു വലിയ കഥ ആണ് വണ്ടി വാങ്ങിയത് സന്തോഷം ഉള്ള കാര്യം ആണെങ്കിലും അത് വാങ്ങാൻ ഞാൻ അനുഭവിച്ച പീഡനം വേണ്ട ഓർക്കണ്ട….🥴
ഞാൻ : താങ്ക്സ് പപ്പ ….പിന്നെ എന്ത് പറഞ്ഞപ്പോ ആണ് ദേവി കടാക്ഷിച്ചത്