ഞാൻ : സാർ
എസ് ഐ: എന്താ ഡോ ഇതൊക്കെ …
ഞാൻ : 🥺 അറിയില്ല സാർ എന്തിനാ എന്നോട് ഇത്ര വൈരാഗ്യം എന്ന്
എസ് ഐ : ഞാൻ രുദ്രൻ പറഞ്ഞ് തൻ്റെ വീടിൻ്റെ പരിസരത്ത് റൗണ്ട് ചെയ്യാൻ ആളെ വിട്ടിട്ടുണ്ട് …
ഞാൻ : സാറേ അവര് എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും ചെയ്യും സാറേ
എസ് ഐ: പേടിക്കാൻ ഒന്നും ഇല്ല ഡോ ഒന്നും സംഭവിക്കില്ല ഈ ചെക്കൻ എവടത്തെ ആണ് ….
ഞാൻ : ഇവടെ അടുത്ത് തന്നെ ഉള്ളതാ …
സൂര്യ അങ്ങോട്ട് കേറി വന്നു ….
എസ് ഐ: ഇതാരാ
ഞാൻ : എൻ്റെ കൂട്ടുകാരൻ ആണ് മറ്റെ കുട്ടി ഇല്ലെ സാർ അവളുടെ ഭർത്താവ് ആണ്… ഇവരുടെ കല്യാണം നടത്തിയതിന് ആണ് അവൻ എന്നെയും മറ്റെ കുട്ടിയെയും ഞാൻ കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു …
എസ് ഐ; അതെ താൻ ഇതില് ഒന്ന് ഒപ്പിട് പരാതി ആണ് … ഇതിൽ ഉള്ള മാറ്റർ എന്താ വച്ചാ എനിക്കോ എൻ്റെ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഈ പയ്യന് ആയിരിക്കും എന്ന് ഉള്ള പരാതി ആണ് ഒപ്പിട്ടിട്ട് വിട്ടോ ….
ഞാൻ ഒപ്പിട്ട് അയാൾക്ക് കൊടുത്തു …
എസ് ഐ,: ശെരി ഇയാള് വിട്ടോ … ഞാൻ നോക്കിക്കോളാം കേട്ടോ പേടിക്കണ്ട …
വലിയ ഉപകാരം സാറേ….🙏 …
എസ് ഐ വെളിയിലേക്ക് ഇറങ്ങി …
എസ് ഐ: ദിവാകരൻ ചേട്ടാ ഞാൻ പോയിട്ട് ചെലപ്പഴെ വരു പിന്നെ ഇതിൻ്റെ ഒരു കോപ്പി എറണാകുളം സ്റ്റേഷനിൽ ഉള്ള രുദ്രൻ സാറിന് അയക്കണം … ശെരി …
എസ് ഐ: അതെ ഞാൻ മനസ്സിലാക്കിയത് വച്ച് ഈ പൈയ്യൻ നല്ല ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണ് നിങ്ങള് സൂക്ഷിക്കണം …
ഞാൻ : ശെരി സാർ
എസ് ഐ: ശെരി വിട്ടോ അയാളെൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു …