ആൻ്റി: അയ്യ ഭാര്യക്ക് വേണ്ടി വക്കാലത്ത് പറയാൻ വന്നിരിക്കുന്നു … നിന്നെ വേണം ചാട്ടക്ക് അടിക്കാൻ …
അമ്മ : പറയാതെ കൊടുത്തൂടെ…
ആൻ്റി: വൈകാതെ രണ്ടിനും കൊടുക്കും ഞാൻ …
അമ്മ : ഉവ്വ്…
ആൻ്റി: നിന്നെ പറഞ്ഞാ മതി അല്ലോ കല്യാണം കഴിഞ്ഞതും കയറൂരി വിട്ട് എൻ്റെ മോളെ നീ വഷളാക്കി …. ഇവന് പിന്നെ കയറെ ഇല്ല …
അമ്മ : അയ്യ ഒരു അമ്മ വന്നിരിക്കുന്നു … മര്യാദക്ക് പൊക്കോ …
അതെ അറിയാലോ ഒരിക്കലും താങ്ങാൻ പറ്റാത്ത ഒരു അടി ആണ് നമ്മക്ക് എല്ലാർക്കും കിട്ടിയത് … അപ്പോ കുറച്ച് സമയം എടുക്കും ഒന്ന് ശെരി ആവാൻ ..അതും പറഞ്ഞ് ഞാൻ പ്ലേറ്റ് എടുത്ത് അടുക്കളയിൽ പോയി…
ആൻ്റി: അവൻ എങ്ങനെ ഡീ ഇതൊക്കെ താങ്ങുന്നത് …
അമ്മ : അറിയില്ല ഡീ അവൻ്റെ നെഞ്ച് പൊട്ടുന്നത് എനിക്ക് രിയാം പക്ഷേ എൻ്റെ മോനെ എങ്ങനെ ആണ് ചിരിച്ച് നടക്കുന്നത് എന്ന് മാത്രം എനിക്ക് അറിയില്ല …
ആൻ്റി: നിനക്ക് ഞങ്ങളും ആയി ബന്ധം വച്ചത് തെറ്റായി തോന്നുന്നുണ്ടോ കൃഷ്ണാ
അമ്മ : ഏയ് അതൊന്നും അല്ല ഡീ പക്ഷേ ആ ചെക്കൻ ചെയ്തത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല….പാവം എൻ്റെ മോൻ അവനെ പൊടിച്ച് കളഞ്ഞു ആ സംഭവം….
ആൻ്റി: അല്ലെങ്കിലും അവൻ അവൻ്റെ തന്തയെ പോലെ ആണ് വെറും ചെറ്റ… പക്ഷേ എന്ത് ചെയ്യാം ചേച്ചിയുടെ മോൻ ആയി പോയില്ലേ …അവൻ്റെ സ്വഭാവം അത്ര മോശം ഒന്നും ആയിരുന്നില്ല കൂട്ടുകെട്ട് വേറെ എന്ത് …
അമ്മ : പക്ഷേ ഓരോരുത്തരുടെ സ്വാഭാവം കാരൻ എൻ്റെ വീടിൻ്റെ സന്തോഷം ആണ് പോയത്…
… ഞാൻ ഫൂഡ് കഴിച്ച് പുറത്തേക്ക് ഇറങ്ങി …
മുറ്റത്ത് അച്ചു ഉണ്ട് പപ്പ പിന്നെ അങ്കിൾ മൂന് പേരും ഉണ്ട് ….
ഞാൻ അങ്ങോട്ട് പോയി
എന്താ ഒരു ചർച്ച എന്താ പപ്പ
പപ്പ : ഇല്ല ടാ നമ്മക്ക് രണ്ട് ലോറി എടുക്കണം പുതിയത് അപ്പോ അതിൻ്റെ സംസാരം ആയിരുന്നു …