വധു is a ദേവത 36 [Doli]

Posted by

ഞാൻ : അമ്മു അമ്മുക്കുട്ടാ… മതി ….

അമ്മു : ഇല്ല ടാ എനിക്ക് എൻ്റെ സങ്കടം അടക്കാനും ഒന്നും മറക്കാനും പറ്റുന്നില്ല ….

ഞാൻ : അതെ ഇത് ആലോചിച്ച് ഇരുന്ന വീണ്ടും ശെരി ആവില്ല മാറിക്കേ ഞാൻ പോയി കുളിച്ചിട്ട് വരാം ….നീ പോയി കഴിച്ചോ …

അമ്മു : ഇല്ല നീ കൂടെ വാ … നമ്മക്ക് ഒരുമിച്ച് പോവാം …

ഞാൻ : അതെ ഇനി പഴയ ഒരു കാര്യവും വേണ്ട നമ്മള് അമലിനെ അവൻ തന്ന് പണി നമ്മടെ പഴയ ജീവിതം അന്ന് എങ്ങനെ മറന്നോ അത് പോലെ ഇതും ഇവടെ മറക്കുന്നു എന്താ ഡീൽ ആണോ

അമ്മു : ഞാൻ ശ്രമിക്കാം ഇത് അത് പോലെ അല്ല …

ഞാൻ : അതൊക്കെ ഞാൻ മാറ്റി തരാം …വാ 🫂

ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ..

അമ്മു വീണ്ടും കരയാൻ തൊടങ്ങി …

ഞാൻ : ഡേ മതി …

അമ്മു : എൻ്റെ ജീവൻ ആണ് ഞാൻ ഓടിച്ച് കളയാൻ നോക്കിയത് ….

ഞാൻ : ഇപ്പൊ മനസ്സിലായോ ജീവൻ്റെ വെല

അമ്മു : ശെരിക്കും മനസ്സിലായി …

ഞാൻ : അപ്പോ ഇനി അത് സിംപിൾ ആയി കാണരുത് പിന്നെ ഒരു ഉപദേശം തരാം ദേഷ്യം ഇല്ലപ്പോ വായിൽ തോന്നുന്നത് വിളിച്ച് പറയരുത് …

അമ്മു : ഇല്ല ഞാൻ ശ്രദ്ധിക്കാം ….

അമ്മു : എന്നോട് ദേഷ്യം ഉണ്ടോ

അമ്മു : പറ

ഞാൻ : ഇല്ല … എന്തിന്

അമ്മു : എന്നെ പഴയ പോലെ കാണാൻ പറ്റോ നിനക്ക്

ഞാൻ : ഞാനും പഴയത് നീയും പഴയത് …പിന്നെ എന്താ

അമ്മു : 🥺

ഞാൻ അവളുടെ കണ്ണീര് തുടച്ച് അമ്മുനെ കെട്ടിപിടിച്ചു… അമ്മു എൻ്റെ തോളിൽ തല വച്ച് വീണ്ടും കരയാൻ തുടങ്ങി….

ഏയ് ഏയ് നോ നോ കരയരുത് പറഞ്ഞല്ലോ ….അത് വിട്ടേക്ക് നമ്മക്ക് നമ്മടെ കാര്യം നോക്കാം …

Leave a Reply

Your email address will not be published. Required fields are marked *