നിഖിൽ പോകുന്നതിനു മുൻപ് ഫെബിൻ പറഞ്ഞു സണ്ണിയോടു പോയി പറഞ്ഞേക്കു എനിക്കു അവന്റെ കാർ നന്നാക്കി കൊടുക്കാൻ മനസ്സില്ല എന്ന്.
നിഖിലിനു ഫെബിൻ കുത്തിനു പിടിച്ചതിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. അവൻ പുറത്തേക്കു പോകുന്ന വഴി പറഞ്ഞു. സണ്ണി പറഞ്ഞ കാര്യം ഞാൻ ഇവിടെ വന്നു പറഞ്ഞു . ഇതിൽ എനിക്ക് എന്തു മെച്ചം ഇരുന്നിട്ടാണ് . ഞാൻ ഇനി ഈ കാര്യത്തിൽ എടാ പെടില്ല. ഞാൻ പോകുന്നു ഇനി ഉള്ള കാര്യങ്ങൾ നിങ്ങൾ നോക്കിക്കോ.
അവിടെ നിന്നും അതും പറഞ്ഞു ഇറങ്ങുമ്പോൾ പ്ലാൻ പൊളിഞ്ഞതിന്റെ വേഷമം നിഖിലിനു ഉണ്ടായിരുന്നു.
നിഖിൽ പോയതിനു ശേഷം മമ്മി ഫെബിനെ വഴക്ക് പറഞ്ഞു. കൂടാതെ നീ കാരണം ആണ് ഈ വീട്ടിൽ വന്നു ഓർത്തനു ഇങ്ങനെ എല്ലാം ചോദിക്കാൻ ദയിര്യം കിട്ടിയത് എന്നു എല്ലാം പറഞ്ഞു അവനെ കുറ്റ പെടുത്തി.
പിറ്റേ ദിവസം പക്ഷെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നു എന്നു ഫെബിനും മമ്മിക്കും മനസിലായത്. സണ്ണി കാർ നന്നാക്കി കൊടുക്കണം എന്നു പറഞ്ഞു വാക്കിൽ നോട്ടീസ് അയച്ചിരിക്കുന്നു.
നോട്ടീസ് കിട്ടിയത്തോടെ ഫെബിനും മമ്മിയും ആവിർക്കു അറിയാവുന്ന വക്കിലിനെ പോയി കണ്ടു. വക്കിൽ പറഞ്ഞു കേസിനു പോയ പൊല്ലാപ് ആകും. ഒന്നും നിങ്ങൾ എല്ലാ പൈസയും കൊടുക്കേണ്ടി വരും. പിന്നെ ഈ പറയുന്ന സണ്ണി സർവീസ് സെന്റ്ർ കാരെ കൊണ്ട് ബില്ല് കൂട്ടി കാണിച്ചാൽ ആ പൈസയും നിങ്ങൾ കൊടുക്കേണ്ടി വരും. രണ്ടു ഈ കാറിന്റെ ഓണർ സണ്ണി എല്ലേ ആയാളു ഇനി ഫെബിൻ ഈ കാർ കട്ട് കൊണ്ട് പോയി എന്നു പറഞ്ഞു കേസ് കൊടുത്താൽ ചിലപ്പോൾ ഫെബിൻ ജയിലിലും കിടക്കേണ്ടി വരും. ഇതു പുറത്തു കോർട്ടിനു പുറത്ത് വെച്ചു തീർക്കുന്നതാണ് നിങ്ങൾക്കു നല്ലത്.
വീട്ടിൽ എത്തിയ ഫെബിൻ നേരെ റൂമിൽ ലേക്ക് കേറി പോയി. മമ്മി അവിടെ ഇരുന്നു ആലോചിക്കാൻ തുടങ്ങി. പൈസ കൊടുക്കാൻ വല്ല വഴിയും ഉണ്ടോ എന്നു. എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല.