കാർ തട്ടിയ കാര്യം പറയാൻ ഫെബിൻ ആദ്യം നിഖിലിനെ ആണ് വിളിച്ചതു. ഫെബിനു സണ്ണിയെ വിളിക്കാൻ ഒരു പേടി. നിഖിൽ അവനെ അശ്വസിപ്പിച്ചു എന്നിട്ട് സണ്ണിയോട് നാളെ പറഞ്ഞാൽ മതി എന്നു പറഞ്ഞു.
കാറിന്റെ ഫോട്ടോ ഫെബിൻ നിഖിലിനു വാട്ട്‌സ് ആപ്പ് ചെയ്തു. അതു കണ്ട നിഖിലിന് നല്ല പൈസ ചിലവാകും എന്നു മനസിലായി.
ഫെബിൻ ഉടനെ ഫെബിനെ തിരിച്ചു വിളിച്ചു. ഇതു നന്നാക്കി എടുക്കാൻ ഒരുപാട് പൈസ ആകും എന്നു പറഞ്ഞു. കുറഞ്ഞത് ഒരു 25 ലക്ഷം ആകും. അതു കേട്ട ഫെബിൻ ഇപ്പോളെ മമ്മി തന്റെ തല തിന്നുക ആണെന്ന് പറഞ്ഞു. നിനക്ക് വീട്ടിലെ അവസ്ഥ അറിയാലോ. എന്തു ചെയ്യും എന്നു ചോദിച്ചു. നിഖിൽ ഞാൻ ഒന്നു ആലോചിക്കട്ടെ ഈ കാര്യം എന്തായാലും ഇപ്പോൾ സണ്ണിയെ വിളിച്ചു പറയണ്ട എന്നു പറഞ്ഞു.
ഫോൺ കട്ട് ചെയ്ത ശേഷം നിഖിലിന്റെ കുബുദ്ധി ഉണർന്നു. അപ്പോൾ തന്നെ അവൻ സണ്ണിയെ വിളിച്ചു. കാർ തട്ടിയ കാര്യം പറഞ്ഞു. പിന്നെ അവൻ ഇന്നു എന്തായാലും വിളിക്കില്ല നാളെയെ വിളിക്കു. ഈ കാര്യം അറിയുബോൾ നീ അവനെ ചീത്ത പറയണം. പൈസ അവനോട് തന്നെ കൊടുക്കാൻ പറയണം. ഒരു കാരണ വേശലും നീ അതു എക്കരുത് നിന്നെ എനിക്ക് അറിയാവുന്നതു കൊണ്ടണ് ഞാൻ ഇതു പറഞത്. ഇത്രയും നീ ചെയാം എങ്കിൽ ബാക്കി ഞാൻ നോക്കി കൊള്ളാം.
പിറ്റേ ദിവസം സർവീസ് സെൻഡറില് ഫെബിനും നിഖിലും ആയിട്ട് ആണ് പോയത്. കാർ നന്നാകാൻ ഉള്ള കാശു അവിരു വിചാരിച്ചതിലും കൂടുതൽ ആയിരുന്നു 30 ലക്ഷം രൂപ.
ഫെബിൻ നിഖിലിനോട് തന്റെ കൈയിൽ ഇത്ര പൈസ എടുക്കാൻ ഉണ്ടാകില്ല എന്നു പറഞ്ഞു. നിഖിൽ തന്നെ പറഞ്ഞു എന്നാൽ സണ്ണിയെ വിളിച്ചു കാര്യം പറയാൻ.
ഫെബിൻ വിളിച്ചപ്പോൾ നിഖിൽ പറഞത് പോലെ തന്നെ ആണ് സണ്ണി അവനോട് പെരുമാറിയതു. അവസാനം ഒരു രക്ഷയും ഇല്ലാതെ ആയപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു.