പക്ഷെ അതിൽ എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞത് പോലെ… അവൻ മനസ്സിൽ പറഞ്ഞു. ഒന്നും വ്യക്തമായി ഓർമ വരുന്നില്ല. ഞാൻ ഉറങ്ങിയിട്ട് ആകെ ഒരു മണിക്കൂർ ആയിക്കാണും.
“മ്മ് നിങ്ങൾക്ക് ഏതു നേരവും ഒരു സ്വപ്നവാ..”
കണ്ണടച്ചപ്പോൾ ഹരിയുടെ മനസ്സിൽ ഒരു ബന്ധവുമില്ലാതെ ചിരിക്കുന്ന രേഷ്മയുടെ മുഖം വന്നു.
“ഇന്നാ ഈ ചായ കുടിക്ക്..”
കണ്ണ് തുറന്ന് ഷൈമയുടെ കൈയിൽ നിന്ന് ചായ വാങ്ങി. അവൾ നേരെ ബാത്‌റൂമിൽ കയറി. ഹരിക്ക് തല പെരുക്കുന്നത് പോലെ.. ചായ കുടിച്ചപ്പോൾ കുറച്ചൊരു ആശ്വാസം. ഷൈമ ഇറങ്ങിയ ശേഷം അവളെ മൈൻഡ് ചെയ്യാനാവാതെ ഹരിയും ഫ്രഷ് ആവാൻ കയറി. എത്ര ആലോചിച്ചിട്ടും സ്വപ്നം എന്താണെന്ന് കിട്ടുന്നില്ല. അവൻ പണി സ്ഥലത്തേക്ക് പോകാൻ റെഡി ആയി പുറത്തേക്ക് വന്നു
“നീയെന്താ തവളയെ പോലെ നിൽക്കുന്നത്.??
ഡൈനിങ് ഹാളിലേക്ക് കടന്നപ്പോൾ അടുക്കളയിൽ നിന്നു അവിടെക്ക് കേട്ട ഷൈമയുടെ സ്വരത്തിനു ചെവിയോർത്തു.
“അത് ഒന്നുല്ല..”
നീതുവിന്റെ സ്വരം. ഞാൻ ചുമരിലേക്ക് ചാർന്നു നിന്ന് ഒന്നു എത്തിനോക്കിയപ്പോൾ മൂന്നാളും അവിടെ ഉണ്ട്. അമ്മ പണി തിരക്കിലാണ്. നീതു തട്ടിയോട് ചാർന്നു നിൽക്കുന്നു. ഷൈമ അവളുടെ സൈഡിൽ നിന്ന് എന്തോ പണിയെടുക്കുന്നു. ഞാൻ പിൻവലിഞ്ഞ് വീണ്ടും ചെവി കൂർപ്പിച്ചു.
“എന്നാലൊന്ന് നടന്നെ നീ..”
“എന്തിനാ??”
“കാണാൻ..”
“കാലു വേദനയാന്ന്..”
“എന്തിറ്റ്??”
“കൊതുക് കടിച്ചിട്ട്..”
“ജനൽ തുറന്നിട്ടാണോ കിടക്കുന്നെ നീ??”
അമ്മയുടെ സ്വരം.
“ആ ഇന്നലെ അടക്കാൻ വിട്ടു പോയി.”
“എന്നാലും അതിനിങ്ങനെ പാത്തി നടക്കാൻ നിന്റെ അവിടെയാണോ കടിച്ചത്??”
വീണ്ടും ഷൈമയുടെ കടുപ്പിച്ച സ്വരം എന്തോ സംശയമുള്ളത് പോലെ
“ആ അതെ.. ഈ ഷൈമേച്ചിക്ക് എപ്പോഴും എന്താ ഇങ്ങനെ.”
അവൾ ചുണ്ട് കോട്ടി ദേഷ്യം പ്രകടിപ്പിച്ചു. പെട്ടന്ന് തന്നെ അവളുടെ തലയിൽ കിഴുക്കും കിട്ടി. നീതുവിന്റെ കണ്ണിൽ കണ്ണീർ ചാരുത.
“നോക്കമ്മേ.. ഇവളുടെ കണ്ണിന് നീരുണ്ട്.”
നീതു ഒന്നും മിണ്ടിയില്ല.
“അതെന്താ പറ്റിയെ മോളെ??”
ശ്യാമള ചോദിച്ചു.
“ഇന്നലെ ഉറക്കം കിട്ടിയില്ല അമ്മേ. എന്റെ കാര്യം നിങ്ങൾക്കറിയില്ലേ. വേഗം നീര് വരും.”
“ഉറക്കം കിട്ടാതെ നിക്കാനും മാത്രം എന്താ പണി.??”