ഡെലിവേറെഡ് ആവേണ്ട താമസം അവളത് കണ്ടു.
“ആഹാ വന്നോ?? എവിടെയായിരുന്നു സർ??”
“ഇവിടുണ്ടെടി.. നി എവിടെയാണ്??”
“കുന്തത്തിൽ..”
“ആരുടെ കുന്തത്തിൽ..”
“പോടാ.. വലിയ കാമുകനാണ് ഭർത്താവാണ് എന്നു പറഞ്ഞിട്ട് ഒന്നു തിരിഞ്ഞ് നോക്കുന്നില്ലല്ലോ..”
അവളുമായി ചിലവഴിച്ച ചെറിയ നിമിഷങ്ങൾ ഓർത്തപ്പോൾ ഇവൾ ഇത്ര അടുത്തുപോയോ എന്നു ചിന്തിച് എനിക്ക് അതിശയം വന്നു. അങ്ങനെയെങ്കിൽ അതിനു ഒരു കാരണമേ ഉണ്ടാകു കണ്ണുകളുടെ, നോട്ടങ്ങളുടെ പ്രഭാ വലയം..!
“ഞാൻ നോക്കുന്നുണ്ട്.. രാവിലെ നോക്കി ഉച്ചക്ക് നോക്കി നിന്നെ കണ്ടതേ ഇല്ല..”
“ഞാൻ വൈകുന്നേരം കുറെ മെസ്സേജ് അയച്ചില്ലേ??”
“രാവിലെ അയച്ചതിനു വൈകുന്നേരമാണോ ഉത്തരം??”
“അത് പിന്നെ ഇവിടെ പണിയില്ലേ?? നടു വയ്യാത്ത അമ്മയെ നോക്കണം. അതിനിടക്ക് ഗൾഫിൽ നിന്നു ഭർത്താവിന്റെ ഇടക്കിടക്കുള്ള വിളി.”
അവൾ പരിഭവങ്ങൾ നിരത്തി.
“ഞാൻ വെറുതെ പറഞ്ഞതാ.. പിണങ്ങല്ലേ..”
“അയ്യട..! എവിടെയാ നീതുവിനേം കൊണ്ട് പോവുന്നെ കണ്ടത്?”
“ആഹ അപ്പോ കണ്ടുവല്ലേ..”
“ആ കണ്ടു എവിടെയാ??”
“അമ്പലത്തിൽ..”
“മ്മ്..”
അവൾക്കതീഷ്ടമായില്ലെന്ന് അവളുടെ ഒരു മിനുട്ട് കഴിഞ്ഞുള്ള മൂളലിൽ മനസിലായി.
“എന്താടി ഒരു അസൂയ ചോവ..”
“ഒന്നുല്ലേ….”
അവൾ എന്നെ ഒന്നു ആക്കിയതാണെന്നു തോനുന്നു.
“പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം. ഇപ്പോ ചേട്ടൻ വിളിക്കും.”
“എന്താ കാര്യം.. കാണാൻ പറ്റുമോ??”
“പറയാം.”