“അമ്മേ ഇതു തീർന്നു. വേറെ ഉണ്ടോ?”
“അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. കഴിഞ്ഞ ദിവസം ഒക്കെ പകുതി ഉണ്ടായിരുന്നല്ലോ അത്!
കണ്ണന്റെ അമ്മ മാലിനി അവന്റെ അടുത്ത് വന്നു ആ ബോട്ടിൽ മേടിച്ചു നോക്കി.
“ആ, അത് ലീക്ക് ആയി പോയതായിരിക്കും അമ്മാ..”
“ശ്ശെടാ.. എന്നാലും, ഇന്നലെയും കൂടി ഞാൻ കണ്ടതല്ലേ!”
“ആ, പോയത് പോയില്ലേ..”
“ഇനിയെന്താ ഇപ്പോൾ ചെയ്യാ.. ആ, നീ വേറെ ഒരെണ്ണം പോകുന്ന വഴിക്ക് മേടിച്ചോ!”
“അതിന് ഇവിടെ സെന്റ് കട ഉണ്ടോ അമ്മേ ആകെ ഒരു ഉണക്ക പലചരക്കു കട അല്ലെ ഉള്ളു!.. ഹഹ..”
“നിന്റെ കോളേജിൽ എത്തുമ്പോൾ മേടിച്ചാൽ പേരെ..”
“പിന്നെ!.. ഈ നാറുന്ന ഡ്രെസ്സും ഇട്ടേച്ചു ബസിൽ കയറണോ അമ്മേ, അതും നല്ല തിരക്കും! ചുറ്റും നിക്കുന്നവര് മണത്തിട്ടു വല്ല തെറിയും വിളിക്കും..”
“അതിന് എനിക്ക് നാറ്റമൊന്നും മണക്കുന്നില്ലല്ലോ..”
“അമ്മക്ക് ജലദോഷം അല്ലെ, അതാ മണക്കാത്തെ..”
‘അതും നേരാ..’ മാലിനി ഓർത്തു.
“പിന്നെ ഞാൻ എന്താ ചെയ്യണ്ടേ? നീ തന്നെ പറ!”
“ആ മാതു ചേച്ചിയോട് ഒന്ന് ചോദിച്ചാലോ? മനു ഏട്ടൻ ഗൾഫിൽ ആയ കൊണ്ട് ഒരു അലമാര നിറയെ ബോഡി സ്പ്രേ കളക്ഷൻ ഉണ്ടെന്നാ പറഞ്ഞെ..”
“അമ്പട കണ്ണാ! നീ അതെപ്പോ കണ്ടു?”
“കഴിഞ്ഞ ആഴ്ച കുടുംബശ്രീ മീറ്റിങ് കുടിയപ്പോ ഞാൻ അങ്ങോട്ട് വന്നില്ലേ, അപ്പോഴാ..”
“മ്മ്, എന്നാൽ നീ അവിടുന്ന് മേടിച്ചു അടിച്ചോ, മാതു ഉണ്ടാവും അവിടെ.”
“അത്.. എനിക്ക് മടിയാ, അമ്മ ഒന്ന് പറ.”
“പിന്നെ!.. എനിക്കിവിടെ നൂറു കൂട്ടം പണി ഉണ്ട് കണ്ണാ, പിന്നെ അല്ലെ അവിടം വരെ നടന്നു പോയി പറയാൻ!”
“അതിന് നടക്കണ്ടല്ലോ, ആ ഫോണെടുത്തങ്ങു വിളിച്ചാൽ പോരെ!..”
“ശോ.. ഈ ചെക്കൻ!”
“പ്ലീസ് അമ്മാ..”
“ആ ആ, നിക്ക് പറയാം! ഈ ചെക്കന്റെ ഒരു കാര്യം..”
മാലിനി ഉള്ളിൽ ചെന്ന് ഫോണെടുത്ത് മാതുവിനെ വിളിച്ചു കാര്യം പറഞ്ഞു. അതൊക്കെ കണ്ടു കണ്ണിൽ ഒരു തിളക്കത്തോടെ കണ്ണൻ അവിടെത്തന്നെ നിന്നു.. അവന്റെ മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടിക്കൊണ്ട്..