. റൂബിയുടെ ബാച്ചിലെ ആദ്യ ത്തെ അഞ്ച് റാങ്ക് എടുത്താൽ അതിൽ ഒന്ന് റുബി ആയിരിക്കും ജോ യിച്ചാ അതാണ് ഞാൻ പറയാൻ വന്ന കാര്യം ………….
. അത് എനിക്കും നന്നായ് അറിയാമായിരുന്നു ആൻസി അത് കൊണ്ടാണ് അവൾ എന്നോട് എന്ത് ആവശ്യ പ്പെട്ടാലും വേറെ ഒന്നും ആലോചിക്കാതെ അതൊക്കെ ഞാൻ സാധിച്ചു കൊടുക്കുന്നത് ………
. ജോയിച്ചന് എപ്പഴാ ട്രെയിൻ ? …….. ഇനി ഒരു മണിക്കൂർ കൂടിയുണ്ട് ആൻസി ……….
. അപ്പൊ പോകാൻ സമയം ആയല്ലോ ജോയിച്ചാ വീട്ടിൽ ചെല്ലുമ്പോൾ ഡേയ് സിയോട് എന്റെ അന്വേ ഷണം പറയണേ …………
. പറയാം ആൻസി എന്ന് പറഞ്ഞു അവൻ തന്റെ ബാക് പാക് ബാഗും എടുത്ത് റെയിൽവേ സ്റ്റേഷനി ലേക്ക് പോയി ………
. ഒരു മാസം കൂടി കഴിഞ്ഞപ്പോൾ റൂബിയുടെ ഫസ്റ്റ് ലെവൽ എക്സാം ആയി ! എക്സാം കഴിഞ്ഞു പത്തു ദിവസത്തെ വെക്കേഷൻ കിട്ടിയ സന്തോഷ ത്തിൽ എല്ലാ കുട്ടികളും അവരവരുടെ വീട്ടിലേക്ക് പോയി ……….. അടുത്ത ദിവസം രാവിലെ റെയി ൽവേ സ്റ്റേഷനിൽ എത്തും എന്ന് പറഞ്ഞ പ്രകാരം ജോയി റൂബിയെ കൂട്ടാനായി അതിരാവിലെ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി ……….. . ………………………………………………………………. . മകളെയും കൂട്ടി വീട്ടിൽ എത്തിയ ജോയി അവരെ കാത്തിരുന്ന ഭാര്യ ഡേയ്സിയോട് പറഞ്ഞു ഡെയ്സി , നമ്മുടെ മോള് അങ്ങനെ വീടെത്തി ………. നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞു അയാൾ തന്റെ ഓഫീസ് റൂമിലേക്ക് പോയി ………… അത്യാവശ്യം വേണ്ട മെയിലുകൾ ചെക്ക് ചെയ്തു ! എട്ട് മണിക്ക് ബ്രെക് ഫാസ്റ്റ് കഴിഞ്ഞ് എല്ലാ ആഴ്ച യിലും ഫാമിലിയോ ടൊപ്പം പതിവുള്ള സൺഡേ മൂവി കാണാനായി ജോയി നേരെ മൂവി ഹാളിലേക്ക് പോയി ………..
തിയേറ്റർ സിസ്റ്റം ഓൺ ചെയ്ത ജോയി മകൾ റൂബിയെ വിളിച്ചു ! ………
. മോളെ , റുബി …….. മമ്മിയെയും കൂട്ടി വേഗം വാ നമുക്ക് സൺ ഡേ മൂവി കാണണ്ടേ ?………. ഇന്നത്തേത് മോൾടെ ഫേവറേറ്റ് മൂവിയാണ് ………. അത് കേട്ട റൂബി തന്റെ റൂമിൽ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു , പപ്പാ പ്ലീസ് തുടങ്ങല്ലേ ഒരു മിനിറ്റ് ഞാനൊ ന്ന് ഫ്രഷ് ആയി ഇപ്പൊ വരാട്ടോ ! ………..