“ഡാ.. ബാ.. ആറ് മണിയായി.ചേച്ചി കുളിച്ച് കാത്തിരിയ്ക്കുന്നുണ്ടാവും… പോകാം..” പഴയ കഥകളും ചിരികളും പറഞ്ഞ് റിലാക്സായി ഒന്ന് രണ്ട് മണിക്കൂറ് പോയതറിയിച്ചു കൊണ്ട് അവൻ എന്റെ ഹൃദയത്തിൽ വീണ്ടും ഉത്കണ്ട ചൊരിഞ്ഞ് ചുരുളിയിലെ പൽചക്രം തിരിയുന്ന പോലത്തെ അവസ്ഥയിലാക്കി മാറ്റി…..
“ചേച്ചി.. ചേച്ചി… ഞാനാ.. സിനിമോൻ….” ചേച്ചിയുടെ മുറ്റത്തെത്തി അവൻ കോളിങ്ങ് ബെല്ല് പോലെ ഈണത്തിൽ വിളിച്ചു. ചെങ്കല്ല് കൊണ്ട് കെട്ടിയ വീട് ചെത്തിത്തേച്ചില്ലെങ്കിലും അത്യാവിശ്യം വൃത്തി ഒക്കെയുണ്ട്. അടുക്കളഭാഗം മാത്രമാണ് ഷീറ്റ് ബാക്കി കോൺക്രീറ്റാണ്.
“ആ.. ടാ… കതക് ചാരിയിട്ടേ ഉള്ളു.. നിങ്ങളിങ്ങ് പോരെ..” അകത്ത് നിന്ന് ഈണത്തിലെങ്കിലും കരുത്തുള്ള ഒരു പെൺ ശബ്ദം!
“ബാ… വന്നിരി ” ഇളം ചിരിയോടെ ഒരു പഴയ സോഫയിൽ സീരിയല് കണ്ട് ചാരിയിരിക്കുന്ന ചേച്ചി ഞങ്ങളെക്കണ്ട് എഴുനേറ്റ് സോഫയിലെ ബാക്കി സ്ഥലത്തേക്ക് വിരൽ ചൂണ്ടി. പ്രതീക്ഷിച്ച പോലെ ചേച്ചിയെക്കണ്ടതും എന്റെ പെരുവിരലിൽ നിന്ന് ഒരു തളർച്ച തലച്ചോറിലേക്ക് കയറി….
അവൻ പറഞ്ഞ പോലെ തന്നെ.. ക്ഷക്കിലയുടെ കണ്ണ്, മറിയയുടെ കവിള്, രേഷ്മയുടെ നിറം,ക്ഷർമ്മിളിയുടെ പോലെ നിറഞ്ഞ ശരീരം..ജയഭാരതിയുടെ ആകാര വളവ്…
ഓ ..എന്തൊരു ഇന്റസ്റ്റെല്ലർ അപരാധം! അവസാനം അവൻ പറഞ്ഞിടത്തു തന്നെ കറങ്ങിത്തിരിഞ്ഞു വന്നു.. ഇനി ഇതിന്റെ അടുത്ത സ്റ്റെപ്പ് പോലും എന്താന്നറിയില്ലല്ലോ അപരാധമേ….
“വാട…. ഇങ്ങട്ട്” മിഴുങ്ങസ്യ നിൽക്കുന്ന എന്റെ ചെവിയിൽ പിറുപിറുത്ത് എന്നെ തള്ളിക്കൊണ്ട് അവൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു..
“ഉം…എന്താ കൂട്ടുകാരന്റെ പേര്…” മൂടിപ്പുതച്ചസാരി ഒന്നുകൂടി പുതച്ച് കൊണ്ട് പുറത്ത് കാണുന്ന കൈകളും കൂടി ചേച്ചി മറച്ചു .
“പേരൊക്കെ അടിപൊളിയാ.. സിജോമോൻ വിൽഫ്രഡ് ബെൽത്തസാർ” അവൻ എന്നെ വിശദമായി പരിചയപ്പെടുത്തി.
“നിങ്ങള് പടിഞ്ഞാറ്റുകാരാ ല്ലേ…” ചേച്ചി ഒരു പുഞ്ചിരിയോടെ കൈ നീട്ടി തൊട്ടു.!
“എന്നാ.. ചേച്ചി… നിങ്ങള് പരിചയപ്പെട് അപ്പോ പറഞ്ഞ പോലെ” അവൻ ചേച്ചിയെ നോക്കി ‘ഒരു പ്രത്യേക ഏക്ഷനിൽ’ തല കുലുക്കിയിട്ട് ചിരിച്ചു കൊണ്ട് പോകാനായി തിരിഞ്ഞു..
“എടാ… ഞാൻ..പിന്നെ … നീ പോവാണോ…” ഒരു നിമിഷം അന്തിച്ച് നിന്ന് വിറയലോടെ ഒരു ചമ്മിയ ഗദ്ഗദം ഇട്ടു കൊണ്ട് ചേച്ചിയുടെ കൈവിരൽ വിടുവിച്ച് തിരിഞ്ഞു നിന്നു….