കണ്ണൻ : ഇല്ല. നിന്റെ അച്ഛന്റെ പേര് എന്താന്ന് എന്ന പറഞ്ഞെ?
ഹരി : അയിന് ഞാൻ പേര് പറഞ്ഞില്ലാലോ
കണ്ണൻ : ഓക്കേ എന്താ പേര് ?
ഹരി : ശിവപ്രസാദ്…..
കണ്ണൻ : (ദൈവമേ ഇവൻ ഏറ്റവും വെർക്കുന്നത് വല്യച്ചനെ ആണോ)
വെളിടി കൊണ്ടത് പോല്ലേ കണ്ണൻ ഒന്ന് വെറച്ചു അത് കണ്ടു
ഹരി : എന്തടാ???…..നിനക്കു അയാളെ അറിയോ ?
കണ്ണൻ : എയ് അറിയില്ല
ഹരി : ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. സത്യം പറഞ്ഞോ
കണ്ണൻ : എനിക്ക് അയാളെ അറിയാം. ഞാനും അയാളും തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട് . എന്റെ വല്യച്ഛൻ ആണ് അത്.
ഹരി : അപ്പൊ നമ്മ കസിൻസ് ആണ് അല്ലെ…
കണ്ണൻ : നിനക്കു എന്താ ഒരു ഞെട്ടലും ഇല്ലാതെ.
ഹരി : ഇന്നത്തേക്ക് കുറേ ഞട്ടി ഇനി ഞാട്ടൻ വയ്യ.
കണ്ണൻ : വല്യച്ഛൻ എന്താ പറഞ്ഞെ..
ഹരി : അപ്പൊ ആവണിക് അറിയാമായിരുന്നോ ?
കണ്ണൻ : സ്
ഹരി : അപ്പൊ എന്തിനാ എന്തെ അടുത്ത കളം പറഞ്ഞെ
കണ്ണൻ : അത് വലിയച്ഛൻ തന്നെ പറയാൻ പറഞ്ഞത് ആണ്. ഇനി പറ എന്താ പറഞ്ഞെ എന്ന്.
ഹരി : നിനക് ഇത് അറിഞ്ഞിട് ഇപ്പൊ എന്ത് ചെയ്യാനാണ് ?
കണ്ണൻ : വളയച്ഛന്ന് സോറി നിന്റെ അച്ഛൻ രണ്ടു പെണ്മക്കളാണ്.
ഹരി : അയിന് ഞാൻ എന്ന വേണം
കണ്ണൻ : ഫുൾ പറയട്ടട. ഒരു മാസം മുൻപ് കാവ്യക് ഒരു കല്യാണാലോചന വന്നു .
ഹരി : അത് ആരാ
കണ്ണൻ : വല്യച്ഛന്റെ മൂത്ത മോൾ
ഹരി : ഓക്കേ
കണ്ണൻ : കാവ്യക് വന്ന ആലോചന നല്ലതായിരുന്നു. രണ്ടു വീട്ടുകാർക്കും ആലോചന ഇഷ്ടപ്പെട്ടു.ജാതകം നോക്കാൻ എന്ന് പറഞ്ഞു ഒരു മാസം മുൻപേ വല്യച്ചനും എന്റെ അച്ഛനും കൂടെ പോയി. സന്തോഷത്തോടെ പോയവർ കടന്തൽ കുത്തിയ മാതിരിയ തിരിച്ചു വന്ന് കേറിയത്. പിറ്റേന് തന്നെ ചെക്കന്റെ വീട്ടുകാർ കല്യാണം വേണ്ട എന്ന് വിളിച്ചു പറഞ്ഞു. എന്താ സംഭവം എന്ന് എന്നോടും പറഞ്ഞില്ല.നിന്നോട് വല്ലോം പറഞ്ഞോ???