ജീവിതം നദി പോലെ…2 [Dr.wanderlust]

Posted by

“അജു .. വാ.. ഇനി വല്ലതും കുടിച്ചിട്ട് വർത്തമാനം പറയാം ” മമ്മി ആണ്. ഞാൻ എഴുന്നേറ്റു.

“ഡാഡി വരുന്നില്ലേ?” ഞാൻ പുള്ളിയെ കൂടി വിളിച്ചു.

“വേണ്ട, മോൻ പോയി കുടിച്ചിട്ട് വാ ”

“ശരി ”

ഞാൻ ഉള്ളിലേക്ക് കയറി. അക്കച്ചിയുടെ കുട്ടികൾ അവിടെയുണ്ട്. മൂത്തവൾ ഫോണിൽ തോണ്ടുന്നു. ആളിത്തിരി ക്രീയേറ്റിവിറ്റിയൊക്കെയുള്ള കൂട്ടത്തിലാണ്. ഇളയത് എന്തോ എടുക്കാനായി ഓടിപ്പോകുന്നു. അതങ്ങനെയാണ് ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല.

“ഫുൾ ടൈം ഫോണിലാണോ? ഐഷു”

അവളുടെ തലയ്ക്കിട്ട് കൊട്ടിയിട്ട് ഞാൻ അവളുടെ അടുത്തിരുന്നു..

“അതേ, മോനെ പറഞ്ഞാൽ കേൾക്കില്ല, ഇത് കൈയിൽ കിട്ടിയാൽ പിന്നെ അവൾക്കു കഴിക്കാനും, കുടിക്കാനുമൊന്നും വേണ്ട. ഡീ അതോന്നു മാറ്റി വയ്ക്ക് ” മമ്മിയാണ്.

ഐഷു ഈർഷ്യ യോടെ ഫോൺ മാറ്റി വച്ചു, എന്നിട്ടെന്നെ നോക്കി കൊഞ്ഞനം കുത്തി.

“ഈ പെണ്ണിനെ ഞാൻ ” മമ്മി കൈയൊങ്ങി, ഐഷു ചാടി എന്റെ പുറകിൽ ഒളിച്ചു. “ഒരു അനുസരണയുമില്ല കുരുത്തം കെട്ടത് “…

ഞാനൊരു വിശേഷം പറഞ്ഞതാണ്, അതിത്രയും കുരിശാകുമെന്നോർത്തില്ല.

പാവം ഐഷു..

“ഹാ പോട്ടെ മമ്മി.. നമ്മുടെ ഐഷു അല്ലേ.”

“ഹാ ഇങ്ങനെ എല്ലാവരും കൊഞ്ചിച്ച ഇവിളിങ്ങനെയായത്. മോൻ വെള്ളം കുടിക്ക്. ഞാൻ ഒന്ന് കിച്ചണിലേക്ക് ചെല്ലട്ടെ ”

“സമാധാനമായല്ലോ “ഐഷു ആണ് മമ്മി പോയതും ഫോൺ വീണ്ടും കൈയ്യിലെടുത്തു.

“സോറി ഐഷുമ്മ, ഞാൻ അറിഞ്ഞോ മമ്മി കലിപ്പിലാണെന്ന് ”

“ഹ്മ്മ് എം ക്ഷമിച്ചിരിക്കുന്നു. പിന്നെ എന്തുണ്ട് വിശേഷം?”

“എനിക്കെന്ത് വിശേഷം.. ഐഷുമ്മ പറ പഠിത്തമൊക്കെ എങ്ങനെ പോകുന്നു?”

“അതൊന്നും അവളോട് ചോദിക്കല്ലേ, പഠിത്തം അതിന്റെ വഴിക്കും, അവളവളുടെ വഴിക്കും പോകുന്നുണ്ട്. എവിടെങ്കിലും വച്ചു കണ്ടു മുട്ടുവായിരിക്കും അല്ലേ ഐഷു.” അക്കച്ചിയാണ്.

ഈശ്വരാ ഞാൻ വാ തുറന്നാൽ കുരിശ്ശണല്ലോ. പുല്ല്..

ഐഷു എന്നെ നോക്കി പല്ലു കടിച്ചു, എന്നിട്ട് കൈ എടുത്തു ചുണ്ടിൽ വച്ചിട്ട് ഒന്നു മിണ്ടാതിരിക്കുമോയെന്ന് ആംഗ്യം കാണിച്ചു.

എനിക്ക് ശരിക്കും ചിരി വന്നു.

“ഇവളെ പഠിപ്പിക്കാൻ ഇനി ഞാൻ വല്ല ഹോം ട്യൂഷനും ഏർപ്പാടാക്കിയാലോ എന്നാലോചിക്കുവാ?”

Leave a Reply

Your email address will not be published. Required fields are marked *