ഇന്ന് അപ്പൂന്റെ വീട്ടിൽ വച്ചു നീ തൊട്ടപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി.പക്ഷേ ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. നമ്മൾക്കായി ഞാൻ അവസരം ഒരുക്കും, അപ്പോൾ മാത്രമേ പാടുള്ളു. നിന്റെ പ്രായം ചിലപ്പോൾ നിനക്ക് നിയന്ത്രണം തരില്ല, അത് കൊണ്ടാണ് ഞാൻ ഇതൊക്കെ എടുത്തു പറയുന്നത്.
നീ എന്നെ വിളിക്കണ്ട, ഞാൻ അങ്ങോട്ട് വിളിച്ചോളാം. സൂക്ഷിച്ചു പോയാൽ നമുക്ക് തന്നെയാണ് നല്ലത്. അത്കൊണ്ട് നീ എന്നെ അനുസരിക്കണം ” അവർ പറഞ്ഞു നിർത്തി.
“സമയ്യ,” ഞാൻ ഉറച്ച ശബ്ദത്തിൽ വിളിച്ചു.
പേരെടുത്തു ഞാൻ വിളിച്ചപ്പോൾ അവർ ഒന്നു ഞെട്ടി, “ഇതൊന്നും എനിക്ക് സമ്മതമല്ല. ഇനി മുതൽ ഞാൻ പറയും, നീ കേൾക്കും. മനസ്സിലായോ?” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
അവരുടെ മുഖം വിവർണ്ണമായി, ആ മുഖത്ത് ദേഷ്യവും -ഭയവും ഒരു പോലെ കാണപ്പെട്ടു.
ആ മുഖം കണ്ടു ഞാൻ പൊട്ടിച്ചിരിച്ചു 😂😂
“ശ്വാസം വിട് അക്കച്ചി “… എന്റെ ചിരിയും, കളിയാക്കലും കണ്ടപ്പോൾ ആണ് ഞാൻ അവരെ പറ്റിച്ചതാണെന്ന് മനസ്സിലായത്.
“പേടിച്ചു പോയോ “😜
ആ മുഖത്ത് ചമ്മലും, എന്നെ പച്ചക്ക് തിന്നാലുള്ള ദേഷ്യവുമുണ്ടായിരുന്നു,
“നിന്നെ ഞാൻ ” അവരെന്റെ ദേഹത്ത് വിരലുകളാഴ്ത്തി..
“ആാാാ, യോയോ കൈ എടുക്കു അക്കച്ചി, വേദനിക്കുന്നു.. ദേ വണ്ടി കൈയിൽ നിന്ന് പോകും ” ഞാൻ വേദന കൊണ്ട് നിലവിളിച്ചു.
അവർ കൈയെടുത്തു കണ്ണുരുട്ടി എന്നെ നോക്കി..
ആ നഖം കൊണ്ട് എനിക്ക് നീറുന്നുണ്ടായിരുന്നു.
“ദുഷ്ട, എന്ത് പണിയാ കാണിച്ചത്. എനിക്ക് ശരിക്കും വേദനിച്ചൂട്ടോ.. സസ്” ഞാൻ മുളക് കടിച്ചത് പോലെ പറഞ്ഞു.
“കണക്കായിപ്പോയി, എന്റെ ജീവൻ ഒരു നിമിഷം പോയി. നിനക്ക് എല്ലാം തമാശ. വണ്ടി ഓടിക്കുകയായിപ്പോയി ഇല്ലെങ്കിൽ തല ഞാൻ തല്ലിപ്പൊളിച്ചേനെ ” അക്കച്ചി സീറ്റിലേക്ക് അമർന്നിരുന്നു.
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ. അക്കച്ചി പേടിക്കേണ്ട ഇതാരും അറിയില്ല. ഇതൊക്കെ മനസ്സിലാക്കാനുള്ള ബോധമെനിക്കുണ്ട്. ഇന്ന് അവിടെ വച്ചു നടന്നത് ഇനിയൊരിക്കലും ആവർത്തിക്കില്ല. ആദ്യനുഭവം ആയതു കൊണ്ട് പറ്റിപ്പോയതാണ്.” ഞാൻ അവരെ കൂളാക്കി.