സമീറയുടെ നമ്പറിലേക്ക് call ചെയ്തു, ഡിസ്പ്ലേയിലേക്ക് ഒന്നു കൂടി നോക്കിയുറപ്പിച്ചു
സമീറ തന്നെ…
രണ്ടു, മൂന്ന് റിങ്ങുകൾക്ക് ശേഷം അവിടെ ഫോൺ എടുത്തു…
“ഹലോ അജൂ..”
കാതിൽ പതിഞ്ഞ ആ ശബ്ദത്തിന്ന് വല്ലാത്തൊരു മാധുര്യമുണ്ടെന്നെനിക്ക് തോന്നി. ഒപ്പമാ ശബ്ദത്തിലെ അത്ഭുതവും ഞാൻ തിരിച്ചറിഞ്ഞു..
“ഹായ്, സമീറ ഈദ് മുബാറക് ”
“ഈദ് മുബാറക്… ഇതെന്തു പറ്റി?”
“എന്ത് പറ്റാൻ, നല്ലൊരു പെരുന്നാളല്ലേ വിളിച്ചൊന്നു വിഷ് ചെയ്യാമെന്ന് കരുതി ”
“ഒരു മേസ്സേജിൽ കൂടി പോലും വിഷ് ചെയ്യാത്ത ആളാണ് ഇപ്പോൾ വിളിച്ച് വിഷ് ചെയ്തത്. ഒരു മിനിട്ടേ ” അവൾ പറഞ്ഞു..
“എവിടെ പോകുന്നു?” ഞാൻ ചോദിച്ചു..
“അല്ല മുറ്റത്തിറങ്ങി നോക്കട്ടെ കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോയെന്ന്? 😂” ആ ചിരിയെന്റെ കാതിനെ കുളിരണിയിച്ചു. അവളുടെ സംസാരം എന്നിൽ സന്തോഷം ജനിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.
“ഓഹ് ആക്കിയതാണല്ലേ.. പാവമല്ലേ, നമ്മുടെ സമീറയല്ലേ ഒന്ന് പെരുന്നാളാശംസ പറയാമെന്നു കരുതിയപ്പോൾ.. നീ എന്നെ വാരുകയാ ”
“ഹേയ് ചുമ്മാ പറഞ്ഞതല്ലേ, പക്ഷേ ശരിക്കും ഞാൻ ഞെട്ടിയിരിക്കുകയാ, ആ എക്സൈറ്റ്മെന്റ്റ് ഒന്ന് മാറിക്കോട്ടെ?” അവൾ ശ്വാസം വലിച്ചു വിട്ടു.. “ആ പറ മോനെ എന്താണ് പരിപാടി?”
“എന്ത് പരിപാടി രാവിലെ ഫ്ലാറ്റിലെ പണിയൊക്കെ ഒതുക്കി, ചുമ്മാ ഇരുന്നപ്പോൾ നിന്നെ ഓർമ്മ വന്നു, അപ്പോൾ വിളിക്കാമെന്ന് കരുതി ” ഓർമ്മ വന്നുവെന്നത് ഞാൻ ഒന്ന് ഊന്നിപ്പറഞ്ഞു.
” അപ്പോൾ നീ ഇക്കയുടെ വീട്ടിൽ പോകുന്നില്ലേ? എന്നെയും വിളിച്ചിട്ടുണ്ട്, പക്ഷേ പെരുന്നാൾ വീട്ടിൽ തന്നെ ആഘോഷിക്കുന്നതിനാൽ ഞാൻ വരില്ലായെന്ന് ഇക്കയോട് പറഞ്ഞായിരുന്നു ”
പുല്ല് ഞാൻ അവളെ ഓർമ്മ വന്നുവെന്ന് പറഞ്ഞത് ഈ പൊട്ടി കേട്ടില്ലേ?.. ഒന്നുകൂടി എറിഞ്ഞു നോക്കാം..
“ആ ഇക്കയുടെ അടുത്ത് പോകണം, അതിനിനിയും സമയമുണ്ടല്ലോ? അപ്പോഴാ നിന്നെയോർത്തത് “🫣
“ഓഹോ അപ്പോൾ സമയം കളയാൻ വേണ്ടി എന്നെ വിളിച്ചതാണല്ലേ? ”
മൈര് 🤬… ഈ കളിക്ക് ഞാൻ ഇല്ല, ഞാൻ പറയുന്നതൊന്നുമല്ലേ ഇവള് മനസ്സിലാക്കുന്നത്.. ദേഷ്യം വന്നിട്ട് കാര്യമില്ല, വീണ്ടും താഴുക എന്നാലേ കാര്യം നടക്കൂ…