“അതിനു കൈയിൽ ഇരുപ്പ് നന്നാകണം മോനെ.. നിന്നെയൊന്നും കുടുംബത്ത് കയറ്റാൻ കൊള്ളില്ലെന്ന് പുള്ളിക്കറിയാം 😂😂” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഓഹ് ആയിക്കോട്ടെടെ നമ്മളൊക്കെ കോഴിയും, നീ മിസ്റ്റർ പെർഫെക്റ്റും ആണല്ലോ.. ഇന്നലെ പറഞ്ഞ കാര്യമെന്തായി? നീ വിളിച്ചോ സമീറയെ?”
ഓഹ്ഹ് അപ്പോൾ രാവിലെ ആകാംഷ സഹിക്കാൻ കഴിയാതെ വിളിച്ചതാണാശാൻ..
“ഇല്ലെടാ, ഇന്നലെ വന്നു ഒരു ബിയർ കൂടി അടിച്ചതോടെ ഞാൻ വീണുപോയി… പിന്നെ രാവിലെയാ കണ്ണു തുറന്നത് ”
രാത്രി നടന്നതൊക്കെ എന്തായാലും ഇപ്പോൾ അവനോട് പറയാൻ പറ്റില്ല. അത് തല്ക്കാലം മറ്റൊരാളും ഇപ്പോൾ അറിയണ്ടയെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
“കോപ്പ്.. ഇന്നലത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ കരുതി രാത്രി അവളെ വിളിച്ച് വളച്ചു രാവിലെ തന്നെ കാണാൻ പോകുമെന്ന്, അത്രയ്ക്ക് ആയിരുന്നല്ലോ തള്ളി മറിച്ചത്.” അവൻ ചീറി.. “എന്നിട്ട് ഇപ്പോൾ ചോദിച്ചപ്പോൾ പറയുന്നു വെള്ളമടിച്ചുറങ്ങിപ്പോയെന്നു. ജീവിതകാലം മുഴുവൻ കൈപ്പണി ചെയ്യാനാ മൈരേ നിന്റെ വിധി.”
രാത്രി വിളിക്കുകയും, വളയ്ക്കുകയും ചെയ്തു പക്ഷേ അവനോട് പറയാൻ പറ്റില്ലല്ലോ…
“ഡേയ്, ചൂടാവാതെ പറ്റിപ്പോയി… നീ ക്ഷമിക്ക്. ഇന്ന് വൈകുന്നേരം വിളിക്കാം ” ഞാൻ അവനെ തണുപ്പിക്കാൻ നോക്കി.
“അതെന്ത് ഇപ്പോൾ വിളിച്ചാൽ? നീ ഒരു കാര്യം ചെയ്യെടാ ചേട്ടായി. ഇപ്പോൾ സമീറയെ വിളിക്ക്, എന്നിട്ട് ഒരു ഈദ് മുബാറക്ക് ഒക്കെ പറ, പക്ഷേ പെട്ടെന്ന് ഫോൺ വയ്ക്കരുത്, സംസാരിക്കാൻ ഒന്നുമില്ലെങ്കിൽ ചുമ്മാ, ഡ്രസ്സ് എടുത്തോ?, കാപ്പി കുടിച്ചോ?, എന്നൊക്കെ പറഞ്ഞു കുറഞ്ഞത് ഒരു അരമണിക്കൂറെങ്കിലും സംസാരിക്കണം.. മാക്സിമം സംസാരം നീട്ടുക, പക്ഷേ വേറൊന്നും പറയരുത്.. അതൊക്കെ രാത്രിയിൽ മാത്രം പറഞ്ഞാൽ മതി, എന്നാലേ നമ്മൾ ഉദ്ദേശിക്കുന്ന ഒരു ഫീലവർക്ക് കിട്ടൂ… ഇപ്പോളവളെ നീ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാവണം. നിനക്ക് മനസ്സിലായോ?” അവൻ പറഞ്ഞു നിർത്തി…
രാവിലെ സമയ്യയുമായി ഉണ്ടായ സംഭാഷണം എന്റെ മനസ്സിലെ മടിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിരുന്നു.
പക്ഷേ അരമണിക്കൂർ സമീറയെ വിളിചെന്തു പറയും?
രണ്ടെണ്ണം അടിച്ചാൽ കുഴപ്പമില്ലായിരുന്നു.
മിണ്ടരുത് മൈരാ ഇന്നലെ അടിച്ചതിന്റെയാ കുറച്ചു മുൻപ് അനുഭവിച്ചത്, ഇനി വേറെ എന്തെങ്കിലും ഒപ്പിക്കണം, നിനക്ക് മതിയായില്ലേ, എപ്പോഴും ഭാഗ്യമുണ്ടാവണമെന്നില്ല