പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Posted by

ഹ്മ്മ്….. അവൾ മൂളി

വിപിനെ ഇനി വേണ്ട എന്ന് താൻ തീരുമാനിച്ചത് അല്ലേ…. പിന്നെ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ വിഷമം വന്നത് എന്തിനാ ? ഒരു കാര്യം തീരുമാനിച്ചാൽ അതുപോലെ തന്നെ വേണം….. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന് തീരുമാനിക്കണം….. അങ്ങിനെ തീരുമാനിച്ചാൽ തീരുന്ന വിഷമമേ ഉള്ളു……

അതല്ലടാ…… അവൻ എന്റെ അടുത്തേക്ക് വരാതിരുന്നാലും എന്നെ വിളിക്കാതെ ഇരുന്നാലും പ്രശ്നം ഇല്ലായിരുന്നു…. ഇത് അവൻ എന്നോട് അവിടെന്ന് ഇറങ്ങി പോകാൻ പറഞ്ഞപ്പോ ഒരു വിഷമം….. കാവ്യ കുറച്ചു നേരം ആലോചിച്ചു കൊണ്ട് പറഞ്ഞു

അതുകൊണ്ടിപ്പോ ഉപകാരമായില്ലേ……

എന്ത് ?

താൻ ഇവിടേക്ക് വന്നില്ലേ….. എത്ര ദിവസമായിട്ട് ഞാൻ വിളിക്കുകയാ……

ഹ്മ്മ്,,,,, നിമിഷ ഇങ്ങനെ ആണെന്ന് ഞാൻ വിചാരിച്ചില്ലടാ…..

അവൾ സൂപ്പറല്ലേ……

അതേ… വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോ എന്നെ ഇവിടെ കയറ്റുമോ ?

അതാണ് നിമിഷ…..

കാവ്യ ഒന്ന് ചിരിച്ചു

തന്നെ അവൾക്ക് നല്ലപോലെ  ഇഷ്ടമായിട്ടുണ്ട് അല്ലെങ്കിൽ അവൾ ഇങ്ങനെ കെട്ടിപിടിക്കുക ഒന്നും ഇല്ലാ….. ഞാൻ പറഞ്ഞു

അതിനും കാവ്യ ഒന്ന് ചിരിച്ചു…….

തനിക്ക് ഇനി ഫ്രണ്ട്‌സ് ആയിട്ട് ഇവരൊക്കെ ഉണ്ടടോ…. ഇവരൊക്കെ നല്ല കമ്പനിയാ……

എന്നാലും എനിക്ക് എന്തോപോലെ…. ഇവർക്കൊക്കെ ഞാൻ ഒരു ശല്യമാകുമോ എന്നൊരു പേടി,,, കാവ്യ പറഞ്ഞു

അതും കേട്ടുകൊണ്ട് സ്വാതി കിച്ചണിൽ നിന്ന് ഫുഡും ആയി വന്നത്……

അതെന്താ ചേച്ചി അങ്ങിനെ പറയണേ ? ഞങ്ങൾക്ക് വർത്തമാനം പറയാൻ ഒരാളെ കൂടി കിട്ടിയ സന്തോഷത്തിലാ…… ചേട്ടൻ എപ്പോളും പറയാറുണ്ട് ചേച്ചിയെ പറ്റി…… ചേച്ചിയോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നൊക്കെ പറയാറുണ്ട്…… സ്വാതി പറഞ്ഞു

എന്നാലും എന്നെപ്പറ്റി നിങ്ങൾ എന്തൊക്കെയാ വിചാരിച്ചു വച്ചിട്ടുണ്ടാകുക എന്ന് എനിക്ക് അറിയാം……    കാവ്യാ പറഞ്ഞു

ഞങ്ങൾ ഒന്നും വിചാരിച്ചിട്ടില്ല…. അല്ലെങ്കിലും ഞങ്ങൾ എന്ത് വിചാരിക്കാനാ…… നിമിഷേച്ചിക്ക് ഇല്ലാത്ത പ്രശ്നമാണോ ഞങ്ങൾക്ക്….. സ്വാതി കാവ്യയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു

അത് കേട്ട് കാവ്യ ഒന്ന് ചിരിച്ചു…… സ്വാതി പറഞ്ഞത് ശരിയാണെന്ന് കാവ്യക്കും തോന്നി

പിന്നെ ഒരു കാര്യം വിചാരിച്ചിട്ടുണ്ട് കേട്ടോ.. സ്വാതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *