ഇങ്ങനെ ഒരു ഐറ്റത്തിനെ കിട്ടിയാൽ പിന്നെ കാവ്യയെ ഒക്കെ ആരെങ്കിലും നോക്കുമോ ? അവന്റെ പുതിയ സെറ്റപ്പിനെ പറ്റി അവൻ വളരെ സിംപിളായി പറഞ്ഞു
ഹ്മ്മ്… ഞാൻ ദേഷ്യത്തോടെ ഒന്ന് മൂളി
ഇനി എന്താ നിന്റെ ഉദ്ദേശം ? ഞാൻ ചോദിച്ചു
എന്തായാലും കേസും കൂട്ടവും ഒക്കെയായി ഇനി അവളെ അങ്ങിനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…..
അപ്പോൾ കാവ്യയോ ?
അവൾ വേറെ ആരെയെങ്കിലും നോക്കിക്കോളും…. അവൻ പറഞ്ഞു
അത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ച് വീണ്ടും പറഞ്ഞു
നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ….. നിനക്ക് കുറച്ചുകൂടി ഉത്തരവാദിത്യം കാണിച്ചൂടെ……
എന്തിന് ? അവളെ കെട്ടാമെന്ന് ഞാൻ വാക്കൊന്നും കൊടുത്തിട്ടില്ല…..
കെട്ടികൊണ്ടുവന്ന ഒരു പെണ്ണ് ഉണ്ട്….. അപ്പൊ അവളോട് നീ ചെയ്തതോ ? ഞാൻ ചോദിച്ചു
നിമിഷയ്ക്ക് ഇപ്പൊ ഞാൻ എന്തിനാ…… അവൾക്ക് ആവിശ്യം ഉള്ളവരൊക്കെ കൂടെ ഉണ്ടല്ലോ…… വിപിൻ എന്തോ അർഥം വച്ചെന്ന പോലെ പറഞ്ഞു
എന്താ ? ഞാൻ ചോദിച്ചു
എനിക്കൊന്നും മനസിലാകുന്നില്ലെന്ന് വിചാരിക്കേണ്ട……. നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ എനിക്കൊരു പ്രശ്നവും ഇല്ലാ……….. പക്ഷേ എന്നെ ശല്യം ചെയ്യരുത്….. അവൻ പറഞ്ഞു
അവന്റെ ഭാര്യയുമായുള്ള അവിഹിതം അവൻ കണ്ടുപിടിച്ചിരിക്കുന്നു….. ആ കാര്യം അവൻ എന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു….. എന്നാൽ അവന്റെ മുഖത്ത് അതിന്റെതായ വിഷമം ഒന്നും ഇല്ലാ…… കാവ്യയിൽ നിന്നും അടുത്ത പെണ്ണിലേക്ക് ചാടിയ സന്തോഷത്തിലാണ് അവൻ ഇപ്പോളും….
നിമിഷയുമായുള്ള എന്റെ റിലേഷൻ മനസിലാക്കിയത് അറിഞ്ഞതോടെ എനിക്ക് അവനോട് സംസാരിക്കാൻ പറ്റാതായി….. എങ്ങിനെയോ അവന്റെ കൂട്ടുകാരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിച്ച് അവനെ ഇറക്കി ഞാൻ തിരിച്ചു….
എന്നാലും കാവ്യയെന്ന ആ ഗ്ലാമർ സുന്ദരിയേക്കാൾ എന്ത് പ്രേത്യേകത ആയിരിക്കും ആ കന്നഡ കാരി പെണ്ണിന്….. ഇനി കാവ്യയേക്കാൾ ഭംഗി ഉള്ളവൾ ആണെങ്കിൽ അവൾ ഒരു അപ്സരസ് ആയിരിക്കണം……….
അങ്ങിനെ ഞാൻ ഓഫീസിൽ എത്തി കാവ്യയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു……. എല്ലാം കേട്ടപ്പോൾ അവൾക്ക് അവനോട് കട്ട കലിപ്പ്….. വിപിനെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയതിന് എന്നെ കുറെ വഴക്കും പറഞ്ഞു മുഖം വീർപ്പിച്ചു ഇരിക്കുകയാണ് അവൾ……