ലവ് ജിഹാദ് എന്ന വിഷയം കത്തി നിന്നിരുന്ന അക്കാലത്തു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന മായ ഒരു മുസ്ലിം ചെക്കനെ സ്നേഹിക്കുന്നു എന്ന വിവരം അവരുടെ ഗ്രാമത്തെ മുഴുവൻ ഞെട്ടലിൽ ആക്കി.. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വീകാര്യത ലഭിക്കില്ല എന്ന് ഉറപ്പിച്ച മായ തന്റെ പ്രണയത്തിനു മുൻതൂക്കം കൊടുത്തു സ്നേഹിച്ച മാതാപിതാക്കളെയും അനിയനെയും ഉപേക്ഷിച്ചു നൗഷാദിന്റെ കൂടെ ഇറങ്ങിപ്പോയി .. ആ കുടുംബത്തിന് ഒരിക്കലും താങ്ങാൻ പറ്റാത്ത ഒരു പ്രഹരം ആയിരുന്നു അത്..
നാലഞ്ചു വർഷത്തോളം വീടുമായി യാതൊരു കോണ്ടാക്റ്റും മായക്കു ഉണ്ടായിരുന്നില്ല .. വിവാഹശേഷം ഡൽഹിക്കു പോയ മായ ഫോൺ വിളിച്ചാൽ പോലും വീട്ടിൽ ഉള്ളവർ ഫോൺ എടുത്തിരുന്നില്ല.. ഒരു വര്ഷം മുൻപ് ജോണപ്പന്റെ ‘അമ്മ മരണക്കിടക്കയിൽ വച്ച് അവസാന ആഗ്രഹം പറഞ്ഞപ്പോഴാണ് മായക്കു ഒന്ന് ഫോണിൽ സംസാരിക്കാൻ എങ്കിലും അവസരം ലഭിച്ചത്..
ഏക മകളുടെ സ്വരം കേട്ട് തുടങ്ങിയപ്പോ മാതാപിതാക്കളുടെ മനസ്സ് പതിയെ അലിഞ്ഞു വന്നു.. പിന്നീട് ഒരു വർഷത്തോളം മായ മിക്കവാറും വീട്ടിൽ ഫോണിൽ വിളിക്കുകയും ഇടയ്ക്കിടെ വീട്ടു ചിലവിനു പൈസ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.. എങ്കിലും നാട്ടിൽ വരുന്നതിനു അവൾക് പേടി ഉണ്ടായിരുന്നു..
മനീഷിന്റെ കാര്യം പറഞ്ഞാൽ ചെറുപ്പം മുതൽ സിനിമ പ്രേമം ആയി നടന്ന അവനു പഠനത്തിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല..ജിമ്മും കരാട്ടെ പരിശീലനവും ആയി നടന്ന അവൻ പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും കരാട്ടെ ബ്ലാക്ക് ബെൽറ്റ് എടുത്തിരുന്നു.. പഠന ശേഷം അവൻ ഇടുക്കിയിൽ തന്നെ ഒരു കരാട്ടെ സ്കൂൾ നടത്തി അത്യാവശ്യം ചിലവിനുള്ള പൈസ സമ്പാദിച്ചിരുന്നു.. ചേച്ചി ഒളിച്ചോടിപ്പോയ നാണക്കേട് അവനെ വല്ലാതെ ഉലച്ചിരുന്നു ..
നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ പരിഹാസ്യൻ ആയി തീരുന്നു എന്ന തോന്നൽ ഉണ്ടായപ്പോൾ അവൻ അഭിനയ മോഹവുമായി കൊച്ചിക്കു വണ്ടി കയറി.. സിനിമ എന്ന ഫീൽഡിൽ വരാൻ സൗന്ദര്യം മാത്രം പോരാ എന്ന തിരിച്ചറിവ് നൽകുന്നത് ആയിരുന്നു അവന്റെ പിന്നീടുള്ള വർഷങ്ങൾ.. ഒരു ചാൻസ് ചോദിച്ചു അവൻ കയറി ഇറങ്ങാത്ത സംവിധായകർ ഇല്ല,