ഞങ്ങൾക്കും അതാണ് മോളെ ടെൻഷൻ, മക്കൾ വളർന്നാൽ ഞങ്ങൾക്ക് അല്പം മനസമാധാനം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നതാ , നിങ്ങൾ മുതിർന്നു കഴിഞ്ഞപ്പോഴാ ഞങ്ങൾക്ക് ഉറക്കം ഇല്ലാത്ത ടെൻഷൻ ആയത് (‘അമ്മ പറഞ്ഞതിൽ തനിക്കിട്ടു കൂടി ഒരു കുത്ത് ഉള്ളതിനാൽ അവൾ മിണ്ടിയില്ല)
നീ സമയം ഉള്ളപ്പോ അവനെ ഒന്ന് വിളിക്കാമോ
ഞാൻ വിളിച്ചാൽ അവൻ ഫോൺ എടുക്കില്ല അമ്മേ , അമ്മക്കറിയാമല്ലോ അവനു ദേഷ്യം ഇതുവരെ മാറിയിട്ടില്ല
അതൊക്കെ മാറിക്കോളും, അപ്പനും അമ്മയും വരെ ക്ഷമിച്ചില്ലേ പിന്നെ അവനെന്താ, അല്ലേലും അവനു നിന്നോട് പഴയ ദേഷ്യം ഒന്നും ഇല്ല
അവനെന്റെ അനിയൻ അല്ലെ ഞാൻ വിളിച്ചോളാം ശരി എന്നാൽ അമ്മെ ഞാൻ ജോലിക്കു പോകാൻ ഇറങ്ങുവാ വൈകിട്ട് അവനെ വിളിച്ചോളാം ..
മകളുടെ ഫോൺ വച്ച ശേഷം ലീലാമ്മ നെടുവീർപ് ഇട്ടു കഴിഞ്ഞു പോയ സംഭവങ്ങൾ അവരുടെ ഓർമയിൽ വന്നു… ഇടുക്കി ജില്ലയിലെ ഒരു ശരാശരി കർഷക കുടുംബം ആയിരുന്നു ജോണപ്പന്റെയും ലീലാമ്മയുടെയും.. മണ്ണിനോട് പടവെട്ടി ജീവിച്ചു പോന്ന ക്രിസ്ത്യൻ കുടുംബം.. രണ്ടു മക്കൾ മൂത്തത് മായ ഇളയവൻ മനീഷ്.. രണ്ടു പേരും സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു.. മൂത്തവൾ ആയ മായക്കു 3 വയസ്സുള്ളപ്പോഴാണ് മനീഷ് ജനിച്ചത്.. 3 വയസ്സ് പ്രായവ്യത്യാസം എന്നുള്ളതുകൊണ്ട് തന്നെ മനീഷിനെ പൊന്നുപോലെയാണ് മായ നോക്കിയിരുന്നത്.. അവനും ചേച്ചി എന്ന് വച്ചാൽ ജീവൻ ആയിരുന്നു..
ഡിഗ്രി കഴിഞ്ഞു മായ അവളുടെ ഇഷ്ടപ്രകാരം എറണാകുളത്തു ഫാഷൻ ഡിസൈനിങ് പിജി ചെയ്യാൻ പോയ സമയത്താണ് ആ സംഭവം നടന്നത്.. സ്കൂളിലും കോളേജിലും സൗന്ദര്യ റാണി ആയി വിലസിയിരുന്ന മായക്കു ഇഷ്ടം പോലെ പ്രൊപോസൽസ് വന്നിരുന്നു എങ്കിലും അവൾ ആരിലും ആകൃഷ്ട ആയിരുന്നില്ല..പക്ഷേ എറണാകുളത്തു പഠിക്കാൻ പോയ അവൾ നൗഷാദ് എന്ന പയ്യനുമായി അവൾ സ്നേഹത്തിലായി..
ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന നൗഷാദ് മായയെപോലെ തന്നെ ഫാഷൻ ഡിസൈനിങ് കോഴ്സ് ചെയ്യാൻ വേണ്ടി മാത്രം എറണാകുളത്ത് വന്നതായിരുന്നു.. പൂച്ചകണ്ണുള്ള ആ സുന്ദരന്റെ മാന്യമായ പെരുമാറ്റത്തിലും സൗന്ദര്യത്തിലും മായ വീണുപോകുകയും അവന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കുകയും ആയിരുന്നു..