അഞ്ചന ചേച്ചി 3 [Cyril]

Posted by

എന്റെ നോട്ടം എവിടെയാണെന്ന് കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് വേഗം എണീറ്റ് നിന്നിട്ട് പറഞ്ഞു, “ശെരിക്കും, വിക്രം! സൂപ്പർ മാര്‍ക്കറ്റിൽ നിന്ന് കോഴി വാങ്ങിച്ചതിനു പകരം നിന്നെ പിടിച്ചു ബിരിയാണിയിൽ ഇട്ടാ മതിയായിരുന്നു.”

 

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

 

“ഞാൻ കോഴിയൊന്നുമല്ല ചേച്ചി, ഞാൻ വെറും പാവമാ.”

 

അതിന്‌ മറുപടിയായി ചേച്ചി ചിരിച്ചിട്ട് എന്നെയവൾ കിച്ചണിലേക്ക് വലിച്ചു കൊണ്ടുപോയി.

 

എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ഞങ്ങൾ കഴിക്കാനിരുന്നു.

 

“ബിരിയാണി ഭയങ്കര ടേസ്റ്റാണല്ലൊ ചേച്ചി!!” ഒരു പിടി കഴിച്ചു നോക്കിയിട്ട് ചേച്ചിയുടെ കൈപ്പുണ്യത്തെ പുകഴ്ത്തിയതും ചേച്ചിക്ക് നാണം വന്നു.

 

അതുകഴിഞ്ഞ്‌ ഞാൻ ശെരിക്കും ആസ്വദിച്ചു തന്നെയാ കഴിച്ചത്, ചേച്ചിയും സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ കഴിച്ചു.

 

ഇനി എന്റെ സ്വപ്നത്തെ കുറിച്ചു പറഞ്ഞാൽ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നിയതും ഞാൻ മെല്ലെ തുടങ്ങി, “പിന്നേ ചേച്ചി, കഴിഞ്ഞ രാത്രി ഞാനൊരു സ്വപ്നം കണ്ടായിരുന്നു.”

 

“എന്തു സ്വപ്നം!?” അതറിയാൻ തിടുക്കമുണ്ടായത് പോലെ ചേച്ചി ചോദിച്ചു.

 

“സ്വപ്നത്തില്‍ ചേച്ചി എന്റെയടുത്ത് കിടക്കുകയായിരുന്നു, അപ്പോ ഞാന്‍—.”

 

“ആ പാവത്തിനെ നി എന്താ ചെയ്തത്?” ചേച്ചി വെപ്രാളപ്പെട്ട് ചാടി കേറി ചൂടായി ചോദിച്ചു.

 

“അത് ഞാൻ പറഞ്ഞാൽ ചേച്ചി ചിലപ്പോ എന്നോട് പിണങ്ങും.” ടെൻഷനോടെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം പെട്ടന്ന് മാറി.

 

ഉടനെ കഴിക്കുന്നതും നിർത്തി എന്നെ വിലയിരുത്തും പോലെ സീരിയസ്സായി നോക്കിയ ശേഷം ചേച്ചി പറഞ്ഞു, “എന്നാൽ അങ്ങനെയുള്ള കാര്യമൊന്നും എനിക്ക് കേൾക്കണ്ട.” അതും പറഞ്ഞ്‌ ചേച്ചി മിണ്ടാതിരുന്നു കഴിച്ചതും എന്റെ നിരാശയ്ക്ക് അതിരില്ലായിരുന്നു.

 

കഴിച്ച ശേഷം ബാക്കി വന്നതെല്ലാം കിച്ചനിൽ കൊണ്ട്‌ അടച്ചു വച്ച ശേഷം, പാത്രങ്ങളും കഴുകി വച്ച് ഞങ്ങൾ ഹാളിലേക്ക് വന്നു.

 

പക്ഷേ ഹാളില്‍ നിന്ന് ചേച്ചി നേരെ റൂമിലേക്കാണ് പോയത്.

 

ഞാൻ സോഫയിൽ പിന്നെയും കിടന്നുകൊണ്ട് ടിവി ഓണാക്കി. ടിവിയും കണ്ടുകൊണ്ട് ഞാൻ അങ്ങനെ ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *