വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Posted by

ഇത് കേട്ട രൂപ ഒന്നും മിണ്ടാതെ നിന്നു

ആദി : ഇപ്പോഴും ദേഷ്യം തീരുന്നില്ലെങ്കിൽ അവന്മാരെ പറയാൻ വെച്ചിരുന്നതൊക്കെ എന്നെ പറഞ്ഞോ നിനക്ക് അങ്ങനെയെങ്കിലും സമാധാനം കിട്ടട്ടെ

രൂപ : സോറി ഞാൻ അത്രക്കൊന്നും അങ്ങ് ചിന്തിച്ചില്ല നീ പറഞ്ഞതാ ശെരി അവിടെ വെച്ച് പ്രശ്നം ഉണ്ടാക്കിയിരുന്നെങ്കിൽ അത് നമുക്ക് തന്നെ പാരായായി മാറിയേനെ

ആദി : അല്ലെങ്കിൽ നീ എന്താണ്‌ ചിന്തിച്ച് ചെയ്തിട്ടുള്ളത് നീ വിഷമിക്കണ്ട എപ്പോഴെങ്കിലും അവന്മാരെ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ ഇതിന് പകരം ചോദിച്ചോളാം

രൂപ : വേണ്ട നീ വെറുതെ ഇനി പ്രശ്നത്തിനൊന്നും പോകണ്ട അവമ്മാര് അവരുടെ പാട്ടിന് പൊക്കോട്ടെ

ആദി : ശെരി വാ ഇന്റർവെൽ കഴിഞ്ഞു

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു കൂടെ രൂപയും

രൂപ : താങ്ക്സ്

ആദി : എന്തിന്

രൂപ : ഐസ് വെച്ച് തന്നില്ലേ അതിന് ഇപ്പോൾ വേദന കുറവുണ്ട്

ആദി : ഉം നീ സത്യമായും ഹോസ്പിറ്റലിൽ പോയല്ലോ അല്ലേ

രൂപ : പോയി അവിടുന്ന് മരുന്നും കിട്ടി രണ്ട് ദിവസത്തിനുള്ളിൽ നീര് കുറയമെന്നാ ഡോക്ടർ പറഞ്ഞത് പക്ഷെ ഈ പാട് പോകാൻ കുറേ നാൾ എടുക്കും എന്റെ ഗ്ലാമർ എല്ലാം പോയി അല്ലേ

ഇത് കേട്ട ആദി പതിയെ ചിരിച്ചു

രൂപ : എന്തിനാടാ ചിരിക്കുന്നെ

ആദി : ഇല്ലാത്ത ഗ്ലാമർ എങ്ങനെ പോകാനാടി

രൂപ : ടാ

ആദി : കറ്റാർ വാഴയുടെ ജെല്ല് തേച്ചാൽ മതി പാട് വേഗം പൊക്കോളും

രൂപ : ഇതാര് പറഞ്ഞു തന്നു

ആദി : അമ്മ പറയുന്നത് കേട്ടിട്ടുണ്ട്

രൂപ : പക്ഷെ ഈ കറ്റാർവാഴ എവിടുന്ന് കിട്ടും നിന്റെ വീട്ടിൽ എങ്ങാനും ഉണ്ടോ

ആദി : ഇല്ല

രൂപ : പിന്നെങ്ങനെ

ആദി : അത് ഇവിടെ തന്നെ ഉണ്ടെടി ബോട്ടണി ഡിപ്പാർട്ട് മെന്റിന്റെ ഗാർഡൻ ഇല്ലേ അവിടെ നിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് നമുക്ക് അവിടുന്ന് എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *