ആദി : വരാനല്ലേ പറഞ്ഞേ
ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് സ്പോർട്സ് റൂമിന് പുറത്തേക്കു വന്നു
റെജി : അവളുടെ അഹങ്കാരം നീ കണ്ടില്ലേ എന്തിനാ രണ്ടിനേയും വിട്ടത് എന്തെങ്കിലും പണി കൊടുക്കാമായിരുന്നു
അഖിൽ : ഇപ്പോൾ ഒരു പ്രശ്നം കഴിഞ്ഞതല്ലേ ഉള്ളു ഉടനെ അടുത്തത് ഉണ്ടായാൽ ശെരിയാകില്ല അവളെ നമുക്ക് പിന്നീട് എടുക്കാം
ഇതേ സമയം ആദിയും രൂപയും
“എന്റെ കയ്യിന്ന് വിട് കോപ്പേ നീ എന്തിനാടാ എന്നെയും പിടിച്ചോണ്ട് വന്നത് അവമ്മാര് പറഞ്ഞത് നീ കേട്ടില്ലേ ”
ആദി : എല്ലാം കേട്ടു അതുകൊണ്ടാ വരാൻ പറഞ്ഞത്
രൂപ : നാണം ഉണ്ടോടാ അവന്മാര് പറഞ്ഞത് കേട്ട് വായും മൂടികൊണ്ട് വന്നിരിക്കുന്നു നിനക്ക് പെണ്ണുങ്ങളോട് ചാടാൻ നൂറ് നാവാണല്ലോ അല്ല അവര് പറഞ്ഞത് എന്നെയല്ലേ നിനക്കെന്താ അല്ലേ
ആദി : നീയൊന്ന് അടങ്ങ് രൂപേ
രൂപ : മനസ്സില്ല പേടിതൊണ്ടൻ ഇനി എന്നോട് മിണ്ടാൻ വന്നു പോകരുത് 😡 ഒരു കൂട്ടുകാരൻ വന്നേക്കുന്നു
ഇത്രയും പറഞ്ഞു രൂപ ആദിയെ തള്ളി മാറ്റി
ആദി : എനിക്കും അവമ്മാരുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അവിടെ വച്ച് ഒരു പ്രശ്നം ഉണ്ടായാൽ അവസാനം എല്ലാം നമ്മുടെ തലയിൽ വരും അവര് കാണാത്തതൊക്കെ കണ്ടെന്നു പറയും ഒടുവിൽ എല്ലാവരും അവരെ തന്നെ വിശ്വസിക്കും കൂടാതെ അവർ മൂന്ന് പേരുണ്ട് ഞാൻ എത്ര ശ്രമിച്ചാലും മൂന്ന് പേരെ ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല എങ്കിലും നീ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ ഇതിപ്പോൾ നീ കൂടെ ഉണ്ടായി പോയില്ലേ അവന്മാര് നിന്നെ കൂടി എന്തെങ്കിലും ചെയ്താലോ എന്ന് കരുതിയാ ഞാൻ വിളിച്ചോണ്ട് വന്നത് അല്ലാതെ പേടിച്ചിട്ടല്ല
രൂപ : അവമ്മാര് എന്നെ ഒരു ചുക്കും ചെയ്യില്ല
ആദി : ടീ പൊട്ടി എന്റെയടുത്ത് വഴക്കിടുന്നത് പോലെ എല്ലാരോടും ചെയ്യാം എന്നാണോ നീ കരുതുന്നത് അവന്മാരെ കണ്ടാൽ അറിയാം വെറും ഫ്രോടുകളാ എന്തിനും മടിക്കില്ല പിന്നെ നീ ചോദിച്ചില്ലേ എന്തിനാ നിന്നെയും പിടിച്ചോണ്ട് വന്നതെന്ന് എനിക്ക് നിന്നെ അങ്ങനെ ഒറ്റക്ക് വിട്ടിട്ട് വരാൻ പറ്റില്ല കാരണം നീ ഇപ്പോൾ എനിക്കിത്തിരി സ്പെഷ്യൽ ആണ്