രൂപ : ഊ സഹിക്കാൻ വയ്യെടാ
ആദി : അല്പം സഹിച്ചേ പറ്റു നീര് കുറയണ്ടേ
ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി പതിയെ ഐസ് വെക്കാൻ തുടങ്ങി രൂപ പതിയെ ആദി പിടിച്ചിരിക്കുന്ന തന്റെ കയ്യിലേക്ക് നോക്കി ശേഷം അവന്റെ കണ്ണിലേക്ക് നോക്കിയിരുന്നു
ആദി : ഇപ്പോൾ വേദന കുറവുണ്ടോ
ആദി അവളോടായി ചോദിച്ചു
രൂപ : ഉം
ആദി : വാ തുറന്ന് പറ
രൂപ : കുറവുണ്ട് വാ പോകാം ഇന്റർവെൽ കഴിയാറായി
ആദി : ദാ ഇപ്പോൾ കഴിയും എന്നിട്ട് പോകാം പിന്നെ ഞാൻ നിന്നോട് നേരത്തെ പറഞ്ഞുവന്നില്ലേ അത്…
“എന്താടാ അവിടെ ”
പെട്ടെന്നാണ് അവർ പിന്നിൽ നിന്ന് ആ ശബ്ദം കേട്ടത് ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞു നോക്കി അവൻ അവിടെ കണ്ടത് തന്നെയും രൂപയേയും നോക്കി നിൽക്കുന്ന അഖിലിനേയും കൂട്ടുകാരെയുമാണ്
റെജി : രണ്ടും കൂടി എന്താടാ ഇവിടെ പരുപാടി
ആദി : എന്ത് പരുപാടി ഇവൾക്ക് കണ്ണിന് സുഖമില്ല ഐസ് പാക്ക് വെക്കാൻ വന്നതാ
ജെറി : ടാ കേട്ടോ ഐസ് പാക്ക് വെക്കനാണെന്ന് നീയൊക്കെ രണ്ടും എന്ത് വെക്കാനാ ഇങ്ങോട്ട് വന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം
രൂപ : മര്യാദക്ക് സംസാരിക്കണം
ഇത് കേട്ട രൂപ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു
റെജി : ഒന്ന് പൊടി അവളുടെ ഒരു മര്യാദ
അഖിൽ : വിട്ടേക്കടാ പിള്ളേര് സുഖിച്ചോട്ടെ
രൂപ : എന്താടാ നാറി പറഞ്ഞേ ഒന്ന് കൂടി പറയടാ ധൈര്യമുണ്ടെങ്കിൽ പറയെടാ
അഖിൽ : കിടന്ന് ചീറാതെ പോകാൻ നോക്കെടി ടാ ഇവളെയും വിളിച്ചോണ്ട് എന്തെങ്കിലും ഒഴിഞ്ഞ ക്ലാസ്സിൽ പോകാൻ നോക്ക് ഇവളുടെ ഈ കഴപ്പങ്ങ് മാറട്ടെ
അഖിൽ ആദിയെ നോക്കി പറഞ്ഞു
ആദി : രൂപേ വാ പോകാം
അഖിലിനെ ഒന്ന് കടുപ്പിച്ച് നോക്കിയ ശേഷം ആദി പറഞ്ഞു
രൂപ : നീ പോക്കോ ഇവമ്മാരുടെ അസുഖം മാറ്റിയിട്ടേ ഞാൻ വരൂ ഏവനാടാ കഴപ്പ് മാറ്റേണ്ടത് തെണ്ടികളെ 😡