അജാസ് : ഇല്ല നീ പറ
ആദി : അത് പിന്നെ അവളില്ലേ
അജാസ് : ഏവള്
ആദി : ടാ രൂപ
അജാസ് : ഓഹ് രൂപ..അവൾ എന്ത് ചെയ്തു
ആദി : അവൾ ഒന്നും ചെയ്തില്ല
അജാസ് : കോപ്പേ കളിക്കാതെ പറയുന്നെങ്കിൽ പറ
ആദി : എനിക്ക് അവളോട് എന്തോ ഒരു ഫീലിംഗ്സ് പോലെ തോന്നുന്നു
അജാസ് : എന്ത് ഫീലിംഗ്സ് അവളെ കൊല്ലാൻ വല്ലതും തോന്നുന്നുണ്ടോ
ആദി : ടാ 😡
അജാസ് : അല്ല ഇടക്കിടെ അവള് എന്റെ കയ്യിന്ന് ചാവും എന്നൊക്കെ പറയാറുണ്ടല്ലോ
ആദി : ഇത് അതൊന്നും അല്ല വേറെ ഒരു ഫീലിംഗ്സ്
അജാസ് : വേറേ ഏത് ഫീലിംഗ്സ് 🤔
ആദി : ടാ കോപ്പേ എനിക്കവളെ ഇഷ്ടമാണെന്ന്
അജാസ് : ടാ മറ്റേ മോനെ ഇത് നിന്റെ വായിൽ നിന്ന് കേൾക്കാൻ തന്നെയാ ഞാൻ ഇത്രയും അഭിനയിച്ചത് നീ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് കാര്യം പിടികിട്ടി അവന്റെ ഒരു ഫീലിംഗ്സ് ഉളുപ്പില്ലാത്ത തെണ്ടി എന്തടാ മിണ്ടാത്തത് നിന്റെ നാവ് ഇറങ്ങിപോയോ
ആദി : പറ്റിപോയെടാ സത്യമായും വേണോന്ന് വെച്ചിട്ടല്ല എന്റെ മനസ്സ് എന്റെ കയ്യിലല്ല അതിങ്ങനെ തെന്നികളിച്ചോണ്ടിരിക്കുവാ എപ്പോഴും അവളെ കുറിച്ചുള്ള ചിന്തയാ ഉറങ്ങാൻ പോലും പറ്റുന്നില്ല ഈ കാര്യത്തിൽ നീ എന്നെ ഒന്ന് സഹായിച്ചേ പറ്റു
അജാസ് : സഹായമോ നിനക്കവളെ ഇഷ്ടമാണ് അതിനിപ്പോൾ ഞാൻ എന്ത് സഹായിക്കാൻ
ആദി : ടാ എനിക്കിത് അവളോട് പറയണം
അജാസ് : അപ്പോൾ ഇത് അവൾക്കറിയില്ലേ
ആദി : ഇല്ലടാ
അജാസ് : എന്നാൽ സമയം കളയാതെ ഇന്ന് തന്നെ പറഞ്ഞേക്ക്
ആദി : നീ എന്താടാ ഈ പറയുന്നേ നിനക്കവളുടെ സ്വഭാവം അറിയില്ലേ ഇതെങ്ങാനും പറഞ്ഞോണ്ട് ചെന്നാൽ എന്റെ കാര്യം പോക്കാ
അജാസ് : അത്രയും പേടിയാണെങ്കിൽ നീ പറയണ്ട അവൾ വല്ല ദിവ്യ ദൃഷ്ടിയുമുപയോഗിച്ച് കണ്ടെത്തട്ടെ അല്ലാതെ ഞാൻ എന്ത് പറയാനാ