അജാസ് : ടാ
ആദി : ഒന്നും പറയണ്ട തന്നേ പറ്റു
അജാസ് : ശെരി തരാം പോരെ പിന്നെ ആ രൂപയുടെ കണ്ണിന് എന്താടാ പറ്റിയത് നീ എങ്ങാനും പണി കൊടുത്തതാണോ
ആദി : ഞാൻ എന്ത് പണികൊടുക്കാൻ അവള് പറഞ്ഞത് നീയും കേട്ടതല്ലേ
അജാസ് : കേട്ടു എന്നാലും എനിക്കൊരു സംശയം പിന്നെ നീയും അവളും കൂടി വന്നു നിന്നപ്പോൾ എന്റെ ജീവൻ അങ്ങ് പോയി നീ അവളുടെ കണ്ണ് ഇടിച്ചു കലക്കി എന്നാ ഞാൻ ആദ്യം കരുതിയത്
ആദി : ഞാൻ അത്രക്ക് ദുഷ്ടൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ
അജാസ് : നീയല്ലേ ആള് ഒന്നും പറയാൻ പറ്റില്ല ഇന്നലെ കാണിച്ചതൊന്നും ഞാൻ മറന്നിട്ടില്ല സത്യത്തിൽ ഇന്നലെ നിനക്ക് എന്താ പറ്റിയത്
ആദി : ഒന്നും പറ്റിയില്ല നീ ഈ അനാവശ്യ ചോദ്യമൊക്കെ നിർത്തിയിട്ട് ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ രൂപയെ പറ്റി നിന്റെ അഭിപ്രായം എന്താ?
അജാസ് : രൂപയെ പറ്റിയോ അതെന്താടാ ഇങ്ങനെ ഒരു ചോദ്യം
ആദി : അതൊക്കെ ഉണ്ട് നീ പറ
അജാസ് അല്പമൊന്ന് ആലോചിച്ച ശേഷം സംസാരിക്കാൻ തുടങ്ങി
“അവള് ശെരിയല്ലടാ വെറും അഹങ്കാരി അവളുടെ ഒരു ബോയ് കട്ടും മറ്റേടത്തെ ഒരു സംസാരവും ശെരിക്കും ഒരു മൂദേവി..
ആദി : നിർത്ത് മൈരേ ഒരു പെൺകൊച്ചിനെ കുറിച്ച് ഇങ്ങനെയാണോടാ സംസാരിക്കേണ്ടത്
അജാസ് : എങ്ങനെ.. ഇതൊക്കെ നീ തന്നെ എന്നോട് പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങളാ ഇനി ഞാൻ എങ്ങാനും അവളെ പറ്റി നല്ലത് പറഞ്ഞിട്ട് വേണം എന്റെ മെക്കിട്ട് കേറാൻ അതങ്ങ് മനസ്സിൽ വെച്ചാൽ മതി
ആദി : ടാ അതല്ല
അജാസ് : ഒന്ന് പോയേടാ
ആദി : ടാ ഒന്ന് കേൾക്ക്
അജാസ് : എന്ത് കേൾക്കാൻ
ആദി : എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട്
അജാസ് : എന്ത് കാര്യം
ആദി : നീ ഇത് ആരോടും പറയരുത്