ആദി : നിന്നോട് ഞാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ പറഞ്ഞതല്ലേ എന്നിട്ട് നീ അത് ചെയ്തോ
രൂപ : അവര് പെട്ടെന്നങ്ങ് വരുവായിരുന്നു ഞാൻ കണ്ടു പോലുമില്ല
ആദി : നീ ഒന്നും കാണില്ല മത്തങ്ങപോലെ രണ്ട് കണ്ണുണ്ടല്ലോ പൊട്ടകണ്ണി
രൂപ : പൊട്ടകണ്ണി നിന്റെ നീ എന്നോട് മിണ്ടാതിരിക്കാൻ എന്ത് തരണം മനുഷ്യനെ ഓരോരോ കുഴിയിൽ കൊണ്ട് ചാടിക്കുവാ
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു
“നിക്കെടി ”
ആദി വേഗം അവളുടെ അടുത്തേക്ക് എത്തി
രൂപ : പോവാൻ നോക്ക് ആദി ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി ഫ്രണ്ട്‌ഷിപ്പും വേണ്ട ഒരു ഐസ് കട്ടയും വേണ്ട
ഇത് കേട്ട ആദി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് അതിനുള്ളിൽ വച്ചിരുന്ന കുറച്ചു അലോവേര രൂപയ്ക്ക് നേരെ നീട്ടി
രൂപ : ഇത് എപ്പോഴെടുത്ത് പോക്കറ്റിലിട്ടു
ആദി : അതൊക്കെ ഇട്ടു ദാ പിടിക്ക്
ഇത്രയും പറഞ്ഞു ആദി അലോവേര രൂപയുടെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
രൂപ വേഗം തന്നെ ആദിയോടൊപ്പം നടന്നു
രൂപ : സോറി..
ആദി : ഓഹ് ശെരി പോയാലും
രൂപ : ഞാൻ തമാശക്ക് പറഞ്ഞതൊക്കെ നീ കാര്യമാക്കിയോ ഇവന്റെ ഒരു കാര്യം
ആദി : ഓഹ് തമാശയായിരുന്നല്ലേ ഞാൻ അറിഞ്ഞില്ല
രൂപ : ഞാൻ സോറി പറഞ്ഞില്ലേ ഇതിലും താഴാൻ ഒന്നും എന്നെ കിട്ടില്ല നീ മിണ്ടല്ലെങ്കിൽ മിണ്ടണ്ട നിന്റെ അലോവേരയും എനിക്ക് വേണ്ട ഇതാ പിടിക്ക്
ആദി : അതിന് മിണ്ടില്ലെന്ന് ഞാൻ പറഞ്ഞോ
രൂപ : അപ്പൊൾ നമ്മൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ
ആദി : ഇല്ല പിന്നെ നീ ഇന്ന് ബസിലല്ലേ പോകുന്നത്
രൂപ : അല്ല ഗീതുവിന് ഇന്ന് ഒരിടം വരെ പോകാനുണ്ട് അവൾ ഓട്ടോയിലാ പോകുന്നെ എന്നെ വീടിനടുത്ത് വിടാം എന്ന് പറഞ്ഞു നീ വേണമെങ്കിൽ കൂടെ വന്നോ