വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Posted by

ആദിയെയും രൂപയേയും ഒന്ന് നോക്കിയ ശേഷം സ്നേഹ ആദർശിനോടായി ചോദിച്ചു

ആദർശ് : എന്താ പ്രശ്നമെന്നോ ഇവര് രണ്ടും കൂടി ഞങ്ങളുടെ ഗാർഡനിൽ കക്കാൻ കയറി അത് തന്നെയാ പ്രശ്നം

സ്നേഹ : കക്കാൻ കയറിയോ ഇവരോ

ആദി : അത് അങ്ങനെയല്ല ചേച്ചി ഇവളുടെ കണ്ണ് കണ്ടില്ലേ പാട് മാറാൻ അല്പം അലോവേര എടുക്കാൻ കയറിയതാ അല്ലാതെ കക്കാൻ അല്ല

ആദർശ് : ചോദിക്കാതെ ഗാർഡനിൽ കയറാൻ നിനക്കാരാ അനുവാദം തന്നത്

ആദി : ഒരു നല്ല കാര്യത്തിനു വേണ്ടി കയറിയതല്ലേ ചേട്ടാ ഒരു ഉപകാരവുമില്ലാതെ അവിടെ നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ ആർക്കെങ്കിലും ഉപകാരപ്പെടുന്നത്

ആദർശ് : കണ്ടോ സ്‌നേഹേ അവന്റെ അഹങ്കാരം കണ്ടോ

സ്നേഹ : ഈ ഒരു തവണത്തേക്ക് വിട്ടേക്കടാ പിള്ളേര് അറിയാതെ ചെയ്തതാ ഇനി ഉണ്ടാകില്ല ഉറപ്പ്

ആദർശ് : ശെരി വിളിച്ചോണ്ട് പൊക്കോ ഇനി രണ്ടെണ്ണത്തിനേയും ഇവിടെ കണ്ട് പോകരുത്

സ്നേഹ : വാ പോകാം

സ്നേഹ ആദിയേയും രൂപയേയും കൊണ്ട് ക്ലാസ്സിന് പുറത്തേക്കിറങ്ങി

സ്നേഹ : നിങ്ങൾക്ക് രണ്ടിനും ഇത് എന്തിന്റെ കേടാ മനുഷ്യനെ നാണം കെടുത്താനായിട്ട് നിനക്കൊക്കെ വളം വച്ച് തരുന്നത് ആ വിഷ്ണുവാ കറക്ടായിട്ട് അവനിന്ന് വന്നതുമില്ല അവരുടെ മുന്നിൽ എന്റെ എല്ലാ വിലയും പോയി

രൂപ :സോറി ചേച്ചി

സ്നേഹ : അവളുടെ ഒരു സോറി നിന്റെ കണ്ണിൽ എന്താ പറ്റിയത്

രൂപ : ഒന്ന് വീണതാ

സ്നേഹ : അതാണല്ലേ ഇന്നലെ വരാന്നത് അതിനിവൻ ഉണ്ടാക്കിയ പുകിലെന്തൊക്കെയായിരുന്നു ഇനി നിന്നെ ഒന്നിനും വിളിക്കരുത് എന്ന് ഞങ്ങളോട് ഉത്തരവിടുകയും ചെയ്തു

ഇത് കേട്ട രൂപ പതിയെ ആദിയെ നോക്കി

സ്നേഹ : ഇനിയെങ്കിലും ഓരോന്ന് ചെയ്യുന്നതിന് മുൻപ് എന്നോട് ഒന്ന് ചോദിക്കണം ഇല്ലെങ്കിൽ കിട്ടുന്നത് വാങ്ങട്ടേയെന്ന് ഞാൻ അങ്ങ് വെക്കും

ഇത്രയും പറഞ്ഞു സ്‌നേഹ മുന്നോട്ട് നടന്നു

രൂപ : ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ടെന്നു എന്നെ കൂടി നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനമായല്ലോ

Leave a Reply

Your email address will not be published. Required fields are marked *