“അപ്പോൾ ഇതിന്റെ പ്രതിഫലമാണ് ഈ കാണുന്നതെല്ലാം അല്ലെ സ്വാതി.” മനോജിന്റെ തൊണ്ടയിടറി…
സ്വാതി കരഞ്ഞുകൊണ്ട് വീണ്ടും മനോജിനോട് ചേർന്നിരുന്നു…
ഇരുവരുടെയും ആ ഇരുപ്പ് കുറച്ചു നേരം തുടർന്നു…
പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്…
സ്വാതി ഞെട്ടി എഴുന്നേറ്റു… മോഹനേട്ടനാകും.. സ്വാതി കണ്ണുതുടച്ചു.. മനോജിനെ ഒരു പുതപ്പുകൊണ്ട് മൂടി പുറത്തേക്കുപോയി…
വാതിൽ തുറന്നതും കുറെ പൊതിയുമായി മോഹനേട്ടൻ ഉള്ളിലേക്കുകയറി…
“ഇതെല്ലാം കുറെ ഫ്രൂട്ട്സും മറ്റുമാണ് … സ്വാതി ഇനി ഇതെല്ലാം കഴിക്കണം… ” സ്വാതിയുടെ പൊതിയിലേക്കുള്ള നോട്ടം കണ്ട് മോഹനൻ പറഞ്ഞു…
“ആ പിന്നെ ഋഷി സാർ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. ആൾക്ക് നേരിട്ട് കാണണമെന്ന്….”
സ്വാതി എന്തുപറയണമെന്നറിയാതെ നിന്നുരുകി… സാർ ഇങ്ങോട്ട് വന്നാൽ.. മനോജേട്ടൻ എങ്ങനെ എടുക്കുമെന്ന ചിന്തയായിരുന്നു സ്വാതിക്ക്….
“മനോജ് എന്തെ സ്വാതി ആളെ ഞാൻ പരിചയപെട്ടില്ലല്ലോ…. ” സ്വാതിയുടെ നിൽപ്പുകണ്ട് മോഹനൻ ചോദിച്ചു..
“അപ്പുറെ ഉണ്ട് . അതും പറഞ്ഞു മോഹനനെ യും കൂട്ടി സ്വാതി മുറിയിലേക്കുപോയി…
മനോജ് സ്വാതി കുറച്ചുമുമ്പ് പറഞ്ഞെതെല്ലാം ഉൾകൊള്ളാൻ പാടുപെട്ടുകൊണ്ടിരിക്കുകയായിരുന്നു…
അപ്പോഴാണ് സ്വാതിയും പുറകെ മോഹനനും വന്നത്.
“ഈ കിളവനാണോ സ്വാതിയുടെ കുഞ്ഞിന്റെ അച്ഛൻ” മനോജ് മനസ്സിൽ തെറ്റിധരിച്ചു .
“എന്നെ അറിയോ മനോജ്.. ഞാൻ മോഹനൻ” അയാൾ സ്വയം പരിചയപെടുത്തി.
രക്ഷിച്ചയാളാണ് മുമ്പിൽ നിൽക്കുന്നതെങ്ങിലും മനോജിന് നന്ദി വാക്കുപോലും പറയാൻ നാവുപൊന്തിയില്ല…
അവൻ വെറുതെ ഒന്നു നോക്കി ചിരിച്ചു..
കുറച്ചു നേരം സുഖവിവരംങ്ങളെല്ലാം പറഞ്ഞു മൂവരും അവിടെ ഇരുന്നു….
അപ്പോഴാണ് പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്…. “ഋഷി സാർ വന്നുവെന്ന് തോന്നുന്നു… ” അതും പറഞ്ഞു മോഹനൻ പുറത്തേക്കുപോയി…
പുറമെ മനോജിനെ ഒന്നുനോക്കി സ്വാതിയും..
സ്വാതിക്ക് ടെൻഷൻ കൂടി കൂടി വന്നു…
അവൾ പുറത്തേക്കുവന്നതും ഋഷി വണ്ടിയിൽ നിന്നിറങ്ങി…
ഇരുവരുടെയും കണ്ണുകൾ ഒന്നുടക്കി…