ദി സറഗേറ്റ് മദർ 3 [Little Boy]

Posted by

 

“എന്താ മോഹനേട്ടാ…”

 

“അത്.. സാർ ഒരു അച്ഛനാകാൻ പോവാ.. സ്വാതി പ്രെഗ്നന്റ് ആണ്….”

 

“സത്യം.. ഓ ഗോഡ്.. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം.. എന്റെ കുഞ്ഞിന്റെ ചൂടെനിക്കറിയണം….”

 

“ഞാൻ സ്വാതിയെ വിളിച്ചു പറയാം സാർ.. സാർ അങ്ങോട്ട് പോരെ ഞാൻ അവിടെ ഉണ്ടാകും….”

 

സ്വാതി മോഹനനെ വിളിച്ചു വച്ചതും.. ഇനിയുണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഓർത്തു സ്വാതി തലക്ക് കൈകൊടുത്തിരുന്നു..

 

മനോജിന്റെ വിളിയാണ് സ്വാതിയെ ഉണർത്തിയത്…

 

അവൾ വേഗം മനോജിന്റെ മുറി ലക്ഷ്യമാക്കി നടന്നു…

 

“എന്തു പറ്റി സ്വാതി… നല്ല കൈപ്പുണ്ടായിരുന്നല്ലെ?”

 

സ്വാതിക്ക് മനോജ് പറയുന്നത് എന്താണെന്ന് ആദ്യം മനസിലായില്ല.. പിന്നീടാണ് ഇരുവരും ചേർന്ന് ചെയ്ത പ്രവർത്തിയെക്കുറിച്ച് സ്വാതിക്ക് ഓർമ്മ വന്നത്….

 

“അതല്ല മനോജേട്ടാ…” സ്വാതി നിന്ന് പരുങ്ങി

 

“പിന്നെ എന്താ….”

 

ഇനിയും ഒളിച്ചുവച്ചിട്ട് കാര്യമില്ലെന്ന് സ്വാതിക്ക് മനസിലായി, അവൾ എല്ലാം തുറന്നു പറയാൻ മനസുകൊണ്ട് തയാറെടുത്തു….

 

“ഞാൻ…ഞാൻ ഗർഭിണിയാണ് മനോജേട്ടാ…”

 

മനോജിന്റെ മുഖത്തെ ഞെട്ടൽ സ്വാതി കണ്ടു…

 

“സ്വാതി നീ എന്തൊക്കൊയാണ് പറയുന്നെ… ഗർഭിണി…എങ്ങനെ..”

 

സ്വാതി മനോജിന്റെ അടുത്തുചെന്ന് എല്ലാം പറഞ്ഞുതുടങ്ങി….

 

മനോജ് സ്വാതി പറയുന്നതെല്ലാം കേട്ട് ഞെട്ടി….

 

എന്തോ സ്വാതിയുടെ കാലിനിടയിൽ ഋഷികിടന്നു പുളഞ്ഞത് അവൾ മനപ്പൂർവം അവനിൽ നിന്ന് മറച്ചുപിടിച്ചു.., സ്വന്തം ഭാര്യ മറ്റൊരുവന്റെ കൂടെ കിടന്നെന്നറിഞ്ഞാൽ ഏതു ഭർത്താവിനാണ് അതെല്ലാം ഉൾകൊള്ളാനാക്കുക..

 

“എനിക്ക് അന്ന് വേറെ വഴിയില്ലായിരുന്നു മനോജേട്ടാ … ” സ്വാതി മനോജിന്റെ കാൽക്കൽ ഇരുന്നു വിങ്ങിപൊട്ടി ..

 

മനോജ് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…

 

ആ മൗനം സ്വാതിയിൽ ഭീതി പടർത്തി..

 

“എന്നോട് ക്ഷമിക്ക് ഏട്ടാ.. എന്നോട് എന്തെങ്കിലും പറ…”

 

” എല്ലാം പോട്ടെ സ്വാതി.. എനിക്കുവേണ്ടി നീ കുറെ കഷ്ടപെട്ടുവല്ലെ…”

 

“അങ്ങനെ ഒന്നുമില്ല മനോജേട്ടാ.. എനിക്കു ഏട്ടൻ അല്ലെ വലുത് …

Leave a Reply

Your email address will not be published. Required fields are marked *