സ്വാതി കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങി, ഒരു അമ്മയുടെ ആത്മനിർവൃദ്ധിയിൽ അവൾ കണ്ണുകളടച്ചു….
പിന്നീട് രണ്ടു ദിവസം സ്വാതി ഹോസ്പിറ്റലിൽ തന്നെയായിരുന്നു… കുഞ്ഞിനെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചത് സ്വാതിക്കും കുഞ്ഞിനും ആശ്വാസമായി..
അങ്ങനെ ഇന്നാണ് സ്വാതി ഡിസ്ചാർജ് ആകുന്നത്..
എല്ലാം പാക്ക് ചെയ്തു സ്വാതി കുഞ്ഞുമായി വീൽച്ചെയറിൽ പാർക്കിങ്ങിലേക്ക് പോയി..
“സ്വാതി.. കുഞ്ഞിനെ ഹോം നഴ്സിനു കൊടുത്തേക്കു… “അവിടെ എത്തിയതും മോഹനൻ പറഞ്ഞു…
“അത്.., അതെന്തിനാ…? ” സ്വാതി പകച്ചുകൊണ്ട് മോഹനനെ നോക്കി….
“കുഞ്ഞിനെ സാറിന്റെ വീട്ടിലേക്കാണ് കൊണ്ടു പോകുന്നെ….”
“ഇല്ലാ ഞാൻ സമ്മതിക്കില്ല…” മോഹനന്റെ മറുപടിക്ക് സ്വാതി പറഞ്ഞു…
“നോക്ക് സ്വാതി… കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്… നമ്മൾ തമ്മിൽ ഒരു ഉടപടി ഉള്ളതല്ലെ…മറന്നോ നീ ”
സ്വാതി നിസഹായതയോടെ മോഹനെ നോക്കി.. അവൾ ഒന്നുകൂടി പറഞ്ഞു നോക്കി…
“ഇല്ല സ്വാതി, നമ്മൾ തമ്മിലുള്ള എല്ലാം ഇതോടെ അവസാനിച്ചു… കുഞ്ഞിനെ കൈമാറൂ… ഋഷി സാർ രണ്ടു ദിവസം കഴിഞ്ഞു എത്തും അപ്പോൾ കുഞ്ഞിനെ അവിടെ കാണണം…പിന്നെ കുറച്ചു തുക വണ്ടിയിലുണ്ട് അത് നിനക്കെടുക്കാം ..”
“എന്നാലും മോഹനേട്ടാ.. കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ ഇവൻ…” സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു…
“അല്ലെങ്കിൽ ഋഷിസാർ വരുന്നതു വരെയെങ്കിലും സമയം താ മോഹനേട്ടാ…”
“ഋഷിസാറാണ് സ്വാതി കുഞ്ഞിനെ കൊണ്ടുവരാൻ പറഞ്ഞത്…”
സ്വാതിയുടെ സകല പ്രതീക്ഷയും അവിടെ അവസാനിച്ചു…” സാറോ.. സാറാണോ പറഞ്ഞെ..” സ്വാതി ഒന്നുകൂടെ ചോദിച്ചു…
“അതെ സ്വാതി.. ” മോഹനൻ നിസഹായതയോടെ പറഞ്ഞു…
ഹോം നഴ്സ് അവളുടെ അടുത്തു വന്നു നിന്നു…
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കി…സ്വാതി അവസാനമായി കുഞ്ഞിന് ഒരു ഉമ്മ കൊടുത്ത്, പിടക്കുന്ന ഹൃദയത്തോടെ കുഞ്ഞിനെ നഴ്സിന് കൊടുത്തു…
സ്വാതി സങ്കടം സഹിക്കാൻ കഴിയാതെ അവിടെ നിന്നു കരഞ്ഞു…
കുഞ്ഞുമായി മറ്റൊരു വണ്ടിയിൽ കയറി അവർ ഋഷിയുടെ വീട്ടിലേക്കുപോയി…