സ്വാതി അവിടെ കിടന്നു ഏങ്ങലടിച്ചു കരഞ്ഞു…
അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
മണിക്കൂറുകളോളം അവൾ ആ കിടത്തം തുടർന്നു….
“അമ്മെ .. അമ്മെ ” അമ്മുമോൾ സ്കൂൾ വിട്ടുവന്നപ്പോൾ നിലത്തു കിടക്കുന്ന സ്വാതിയെ വിളിച്ചു…
സ്വാതി കരഞ്ഞു വീർത്ത കണ്ണുകളുമായി മോളെ നോക്കി…
“എന്തു പറ്റി അമ്മെ… അച്ഛൻ എന്തെ?” അമ്മുമോൾ ആകുലതയോടെ ചോദിച്ചു…
“അച്ഛൻ പോയി മോളെ നമ്മളെയെല്ലാം വിട്ടു…” അതുംപറഞ്ഞു സ്വാതി മോളെയും ചേർത്തു പിടിച്ചു പൊട്ടികരഞ്ഞു…
മനോജിന്റെ പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ ആകെ ഉലഞ്ഞിരിരുന്നു സ്വാതി….
കുറെകരഞ്ഞതുകൊണ്ടുതന്നെ സ്വാതി നേരത്തെതന്നെ മോളെയും കൂട്ടി കിടന്നു..
മനോജ്, അവൾക്കായി കൊടുത്ത പൈസയും കൊണ്ടുപോയിട്ടുണ്ടെന്ന് തുറന്നുകിടന്ന അലമാരയിൽ നിന്ന് സ്വാതിക്ക് മനസിലായിരുന്നു..
എന്നാൽ അവൾക്ക് യാതൊരു പരിഭവവും തോന്നിയില്ല…
രാത്രി എപ്പോഴോ സ്വാതി കണ്ണുതുറന്നു….
സ്വാതിക്ക് എന്തൊക്കയോ അസ്വസ്ഥതകൾ തോന്നി…. അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു… സ്വാതിക്ക് വല്ലാത്ത ഭയം തോന്നി….” എന്റെ കുഞ്ഞു…” അവൾ കൈകൊണ്ടു വയറിനെ പൊതിഞ്ഞു..
പെട്ടെന്ന് അവൾക്ക് വല്ലാത്ത വേദന അനുഭവപെട്ടു… “ഡേറ്റ് ആകാറായില്ലലോ..” സ്വാതി ഓർത്തു..
എന്നാലും സ്വാതി മോഹനനെ വിളിച്ചു…
“ഹലോ മോഹനേട്ടാ”
“എന്താ സ്വാതി… എന്തെങ്കിലും പ്രശ്നം…”
“മോഹനേട്ടാ എനിക്കു നല്ല വേദനയുണ്ട്.. ഒന്നു വരാമോ… ആ..” സ്വാതിക്ക് അതിയായ വേദന അനുഭവപെട്ടു…
“എന്താ സ്വാതി… ഞാൻ, ഞാൻ പെട്ടന്ന് വരാം…” അതും പറഞ്ഞു മോഹനൻ ഫോൺ വച്ചു.
മോഹനേട്ടൻ കുറച്ചു നിമിഷങ്ങൾക്കപ്പുറം സ്വാതിയുടെ വീട്ടിലെത്തി മോളെയും സ്വാതിയെയും വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…..
സ്ട്രെച്ചറിൽ കിടത്തി ലേബർ റൂമിലേക്ക് പോകുമ്പോൾ.. സ്വാതി ഋഷിയെ അവിടെയെല്ലാം നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…..
“സാർ അറിഞ്ഞില്ലെ ഇനി..” അവൾ മനസ്സിലോർത്തു…
അമ്മുമോൾ സ്വാതിയുടെ വേദന കണ്ട് കരയുന്നുണ്ടായിരുന്നു…
“മോള് കരയണ്ട… അമ്മ കുഞ്ഞുവാവയുമായി വേഗം വരാം..” ലേബർ റൂമിനു പുറത്തു വച്ചു മോളെ ആശ്വസിപ്പിച്ച ശേഷം… സ്വാതയെ റൂമിലേക്കു കയറ്റി….