ഇരുൾ മൂടിയ മാനവും , തണുത്ത കാറ്റും,സ്ട്രീറ്റ് ലയിറ്റിൻ്റെ കരുതലും കൂടി ചേർന്ന് അവൽ എന്നിലേക്ക് ചേർന്ന് ഇരുന്നപ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നി.
പ്രണയം ആണോ എന്ന് ചൊതിച്ചാൽ അല്ല , പക്ഷേ അവൾക്ക് വല്ലാത്ത ബഹുമാനം ഞാൻ പോലും അറിയാതെ എൻ്റെ മനസ്സ് കൊടുക്കുന്നുണ്ട് . എങ്ങനെ എന്ന് എനിക്കും പിടികിട്ടിയില്ല.
വരുന്ന വഴിയിൽ അവള് ഒരുപാട് സംസാരിച്ചു. ഫ്രീടവും, രാത്രി യാത്രയും , ആഗ്രഹങ്ങളും അങ്ങനെ അങ്ങനെ ..
ഞാൻ തമാശയ്ക്ക് അവളോട് ചൊതികുകയും ചെയ്തു
നീ കട്ട ഫെമിനിസ്റ്റ് ആണോ പെണ്ണേ എന്ന് .
ഫെമിനിസ്റ്റ് ആണ് . പക്ഷേ എത്രമാത്രം ഉണ്ട് എന്ന് അവൾക്ക് അറിയില്ല എന്നും
ഒടുവിൽ അവളുടെ വീടിൻ്റെ മുന്നിൽ റോഡിൽ വണ്ടി നിർത്തി.
നിങൾ ഇത്രയ്ക്കും നല്ലവൻ ആണോ മനുഷ്യാ …😀
അതെന്താ അങ്ങനെ ചൊതിച്ചെ
ഞാൻ നിങ്ങളിൽ നിന്നും കുറച്ച് തൊണ്ടലും ഫ്ലേർട്ടിങ്ങും പ്രതീക്ഷിച്ചു .
ഓ ഓ …. പ്രതീക്ഷിച്ചത് ആണോ അതോ അഗ്രഹിച്ചെന്നോ 😜
അയ്യേട….. ഇത് എൻ്റെ ഒരു ടെസ്റ്റിംഗ് ആയിരുന്നു . സൊഭാവം മനസ്സിലാക്കാൻ .
ഓഹോ ….. എന്നിട്ട് എന്ത് മനസ്സിലാക്കി
ഹ … ആളൊരു മാന്യൻ ആണെന്ന് തോനുന്നു .
ഹാ….ഹാ…. ഹാ 🤣🤣🤣🤣🤣🤣
ഞാൻ വല്ലാതെ ചിരിച്ച് പോയ് . അവൽ അപ്പൊൾ ആകെ കൺഫ്യൂഷൻ പോലെ നെറ്റി ചുളിച്ച് നിന്നു
അല്ലേ ? 😟
ഒട്ടും അല്ല . നാൻ കെട്ടവനിൽ കെട്ടവൻ താ 🤣🤣🤣
എന്നാ പറ എന്തൊക്കെയാ നിങ്ങടെ കെട്ട സോഭാവം.
ഫ്ലേർട്ടിങ് ഒക്കെ നല്ലത് പോലെ ഉണ്ട് , പിന്നെ അല്പം മാന്യൻ ഒക്കെ ആയത് കൊണ്ട് എല്ലാം നോക്കിയും കണ്ടും ആണെന്ന് മാത്രം.
പിന്നെ ബിയർ കുടികും അത് വല്യ കാര്യം അല്ലാലോ, പിന്നെ എല്ലാ ചെറുപ്പകാർക്കും ഉള്ള തൊട്ടി സൊഭാവവും ഉണ്ട് .