ഞാൻ അകത്ത് ആയിരുന്നു . അതാകും കാണാഞ്ഞെ. എന്തെയ്?
ഏയ് ഒന്നും ഇല്ല രാവിലെ നല്ല കണി കണ്ട് ഇറങ്ങാം എന്ന് കരുതി 😁
😂 രാവിലെ തന്നെ കളിയാക്കുവണല്ലെ
സത്യം പറഞ്ഞപ്പോൾ അങ്ങനെ ആയോ. ഒരു വഴിക്ക് പോകുമ്പോൾ നല്ലത് കണ്ട് പോകണം എന്നാ പറയാറ്
മതി മതി ഇനിയും പൊക്കിയാൽ ഞാൻ താഴെ വീഴും .
നല്ലത് പറഞാൽ ആരും അംഗീകരിക്കില്ല എന്താ ചെയ്യുക ☹️
ഹും . സമ്മതിച്ചു 🤭 പോരെ .
മതി 🥰 കഴികുന്നില്ലെ
കഴികണം .
എന്നാ ചെല്ല് കഴിക്ക്
ഉം ശെരി bye
Ok .
ഈ ചാറ്റിൻ്റെ ഇടയിൽ മനു വന്നു. ശ്യാമ പോകുന്ന വഴിയിൽ ടാറ്റ പറഞ്ഞ് ക്ലാസിലേക്ക് ഓടി കയറി . കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ ക്ലാസ്സിൽ കയറി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാനും ശ്യാമയും തീയേറ്ററിലേക്ക് വിട്ടു . പോകുന്ന വഴി ശ്യാമയുടെ ഫാമിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു . അച്ഛനും അമ്മയും ഗൾഫിൽ ആണ്. രണ്ട് പേരും മെൻ്റലി വേർപിരിഞ്ഞ് രണ്ട് സ്ഥലത്ത് താമസിക്കുന്നു . പക്ഷേ ലീഗലി പിരിഞ്ഞിട്ടില്ല . അങ്ങനെ അവളുടെ കഥകൾ കൂടുതൽ അറിഞ്ഞു . അവളുടെ ഇഷ്ടങ്ങൾ , താൽപര്യം അങ്ങനെ അങ്ങനെ.
തീയേറ്ററിൽ ഞങൾ കയറി . പടം തുടങ്ങി . ശ്യാമ എൻ്റെ വലത് കയ്യിലേക്ക് ചേർന്ന് ഇരുന്നു . വലിയ തിരക് ഒന്നും ഉണ്ടായില്ല . ഹോളിവുഡ് മൂവി ആയത് കൊണ്ട് അത്യാവശ്യം കിസ്സിങ്ങും ഇൻ്റിമെറ്റ് സീനുകളും വരുമ്പോൾ ശ്യാമ എന്നെയും ഞാൻ അവളെയും നോക്കി ചിരിക്കും .
എനിക്ക് എന്തോ flirt ചെയ്യാനുള്ള ധൈര്യം അവളുടെ അടുത്ത് വരുന്നുണ്ടായില്ല. പക്ഷേ അവളനെങ്കിൽ എന്നോട് നല്ലത് പോലെ അറ്റാച്ഡ് ആയി പെരുമാറുന്നു ഉണ്ട് .
സിനിമ കഴിഞ്ഞപ്പോൾ സമയം 8 കഴിഞ്ഞു. ശ്യാമയെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ വേണ്ടി ഞങൾ പുറപെട്ടു.