അത് പറഞ്ഞൂടെ ഇക്കയോട്
ഞാൻ പറഞ്ഞലൊന്നും ഇക്ക കേൾക്കില്ല , അങ്ങോർക് സ്വന്തം തീരുമാനം ആണ് വലുത് . പിന്നെയും ഉപ്പ പറഞാൽ ആണ് കുറച്ച് കേൾക്കുക അതാണെൽ അതിൻ്റെ അപ്പുറവും .
ആ എന്നിട്ട് .
പെങ്ങൾക്ക് രണ്ട് പിള്ളേരും ആയി , അളിയൻ ഗൾഫും നിർത്തി നാട്ടിൽ ഞങ്ങടെ വീട്ടിൽ സ്ഥിരം ആക്കി. അളിയന് വീതം വെക്കലും അവിടെ അടിയും പരിപാടിയും ഒക്കെ ആയി വീതം വെക്കൽ നീണ്ടു. അളിയന് ആണെങ്കിൽ വല്യ വരുമാനവും ഇല്ല നാട്ടിൽ. അപ്പോ ഇക്ക പറഞ്ഞു നിങൾ ഇവിടെ നിന്നോ കുഴപ്പം ഇല്ല ഇക്ക തറവാട്ടിലേക്ക് മാറാം എന്ന്. പെങ്ങളും അളിയനും ഉപ്പയും ഒക്കെ അതിന് ഒരു എതിർപ്പും പറഞ്ഞില്ല ഇക്ക ആണെങ്കിൽ എന്തോ വല്യ പുണ്യം ചെയ്യും പോലെ സ്വന്തം വീട് പെങ്ങൾക്കും അളിയനും താമസിക്കാൻ മാറി കൊടുത്ത്.
അയ്യേ…. അതെന്താ അങ്ങനെ.
അങ്ങനെ ഒക്കെ ആണ് ഇവിടത്തെ കാര്യങ്ങൾ.
എന്നിട്ട് ഞങൾ കെട്ടും പാണ്ടവും എടുത്ത് തറവാട്ടിലേക്ക് തിരിച്ച് വന്ന്.
പിന്നെ അവിടെതന്നെയായി.
കുറച്ച് കഴിഞ്ഞപ്പോൾ അനിയനും കല്യാണം കഴിച്ച് . വന്ന പെണ്ണാണെങ്കിൽ ഒരു മുശേട്ട പെണ്ണും . ഒരാളെയും പേടിയും ഇല്ല , ഒരു പണിയും ചെയ്യുകയും ഇല്ല കുത്തി തിരിപ്പ് ഉണ്ടാക്കുകയും ചെയ്യും .
ഇത് ഇക്കക്ക് അറിയില്ലേ .
ഇല്ല , അവൽ എല്ലാവരുടെയും മുന്നിൽ നല്ലത് കളിക്കും എന്നിട്ട് പുറകിക്കൂടി താങ്ങും .
അനിയന് പിള്ളേരൊക്കെ ആയപ്പോൾ അവിടെ നിക്കുന്നത് അന്തസ്സിന് ശെരിയല്ല എന്നും പറഞ്ഞ് ഇവിടെ ഈ പുതിയ വീട് പണിതത്.
അപ്പോ പെങ്ങൾക്ക് കൊടുത്തത്?
എനിക്ക് അറിയില്ല . ചോതിച്ചപ്പോ പറയ്യാ , എന്താ ചെയ്യണ്ടേ എന്ന് മൂപ്പർക്ക് അറിയാം , തൽക്കാലം അവര് അവിടെത്തന്നെ നിൽക്കും , ഇറങ്ങി പോകാൻ പറയാൻ പറ്റില്ല പെങ്ങൾ ആണെന്ന്
അയ്യേ , ഇയാളെന്താ ഇങ്ങനെ