ഉറക്കം വന്നോ ?
ഇല്ല
പിന്നെന്താ പോകുന്നെ .
ഏയ് ഒന്നുമില്ല
വിച്ചു പിണക്കം ആണോ !
എന്തിന് , ആരോട് … നമ്മളൊക്കെ ആരാപ്പാ
ഞാൻ നിന്നെ വിളിക്കട്ടെ ഇപ്പോ?
പെട്ടന്ന് സുമി അത് ചൊതിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് അമ്പരന്നു .
വിളിച്ചോളൂ
പെട്ടന്ന് തന്നെ അവളുടെ കോൾ എനിക്ക് വന്നു .
Hello
എന്തിനാ ഇത്ര ഗൗരവം
ഗൗരവം ഒന്നും ഇല്ലല്ലോ.
എനിക്ക് അങ്ങനെ തോന്നുന്നുണ്ട്
അത് തോന്നുന്നത് ആകും.
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടികൾ കൊടുത്തു.
നീ പിണങ്ങല്ലേ ഞാൻ പറയാം .
ഉം
അത് ഇക്കയുടെ വീട്ടിൽ ഒരു ഫംഗ്ഷൻ വരാൻ ഉണ്ട് , പെങ്ങളുടെ കുട്ടിയുടെ കല്യാണം . അതിന് ഇക്കാക്ക് 10 പവൻ കൊടുക്കണം.അത് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും അടി ആയി
അതെന്താ…
അതൊരു വലിയ കഥ ആണ്
പറയാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ കേൾക്കാൻ തയ്യാർ
ഇക്കയക്ക് ഒരു അനിയത്തിയും ഒരു അനിയനും ആണ് ഉള്ളത് . അനിയത്തി കല്യാണം കഴിഞ്ഞ് പോയിരുന്നു.
എന്നെ കല്യാണം കഴിച് ഒരു രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞങൾ പുതിയ വീട് എടുത്ത് മാറി താമസിച്ചു അതാണല്ലോ നാട്ട് നടപ്പ്. അപ്പോ പെങ്ങള് നാട്ടിലും അളിയൻ ഗൾഫിലും ആയിരുന്നു.
അവള് അമ്മായി അമ്മയുമായി അവിടെ ചേരാതെ വന്നപ്പോ ഇക്ക അവളോട് ഞങ്ങളുടെ പുതിയ വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞു എനിക്ക് ഒരു കൂട്ട് എന്ന് ഞാനും കരുതി. പക്ഷേ അളിയൻ ഗൾഫിൽ നിന്നും വന്നിട്ട് ഞങ്ങളുടെ വീട്ടിലായി താമസം . അവളെ കൂട്ടികൊണ്ട് പോകുന്നു ഇല്ല ഇവര് വേറെ മാറുന്നും ഇല്ല.
എന്നിട്ട് ….!
എനിക്ക് അത് ഇഷ്ടം ആയിരുന്നില്ല .