പോകെ പോകെ ഷബാന നല്ല പോലെ സംസാരിക്കാൻ തുടങ്ങി .
ഉമ്മയെ പോലെ തന്നെ തുടങ്ങാൻ ഉള്ള ബുദ്ധിമുട്ടേ ഉള്ളൂ പിന്നെ അങ്ങോട്ട് കത്തി കയറുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.
വിച്ചു……..
ആ…..
ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ എന്നെയും കാത്ത് എന്ന പോലെ സുമിയും അമ്മയും നിൽപ്പുണ്ട് .
ഞാൻ സുമിയെ ഒന്ന് പാളി നോക്കിയിട്ട് അമ്മയ്ക്ക് മുഖം കൊടുത്തു.
മോനെ നീയേ നമ്മുടെ പുതിയ സിലിണ്ടർ ഇവരുടെ അടുക്കളയിൽ ഒന്ന് വച്ച് കൊടുക്ക്.
ഇത്രപെട്ടന്ന് അവിടത്തെ കുറ്റി കാലി ആയോ .
ഹൗസ് വാർമിങ്ങിന് അത് ഉപയോഗിച്ചിരുന്നു . അതൊക്കെ കൂടി ആണെന്ന് തോനുന്നു . എക്സ്ട്രാ കുറ്റി ഡെലിവറി ചെയ്തിട്ടും ഇല്ല .
സുമി പറഞ്ഞു.
ആണോ…. ഞാൻ കൊണ്ട് തരാലോ ഇറങ്ങാൻ ആകുമ്പോൾ പറഞ്ഞാ മതി .
സുമി:ഞങ്ങൾ ഇറങ്ങുകയായി
അമ്മ : ചോറ് വച്ചു എന്നല്ലേ പറഞ്ഞത് കുറച്ച് കറി ഇവിടന്ന് എടുത്തോ , ഇനി എപ്പോ അക്കാന കറി .
അതും പറഞ്ഞ് അമ്മ ഒരു പാത്രത്തിലേക്ക് കറിയും തോരനും അവർക്ക് ഉള്ളത് ആക്കി
ഞാൻ സ്റ്റോർ റൂമിൽ കയറി പുതിയ കുറ്റി എടുത്ത് കിച്ചെനിലേക്ക് വച്ചു.
പോകാം.
ആം
അമ്മ കൊടുത്ത കറികളുടെ പാത്രവും കൈൽ പിടിച്ച് സുമി നടന്നു ഞാൻ കുറ്റി പൊക്കി ഷോൾഡറിൽ കയറ്റി അവരുടെ പുറകെ നടന്നു , ഹാളിൽ എത്തിയപ്പോൾ ഷബാനയും ഇറങ്ങാൻ റെഡിയായി.
ഞങ്ങൽ മൂന്നും പുറത്തേക്ക് ഇറങ്ങി മതിലിന് അപ്പുറം ഉള്ള സൂമിയുടെ വീട്ടിലേക്ക് നടന്നു.
സുമി വേകം നടന്ന് ചെന്ന് അടച്ചിട്ട ഡോർ തുറന്നു തന്നു. ഞാൻ സിലിണ്ടറും ചുമന്ന് നേരെ അടുക്കളയിലേക്ക് നടന്നു.
സ്റ്റവ്വിൻ്റെ അടിയിലെ കാബോർഡ് തുറന്ന് അതിലേക്ക് സിലിണ്ടർ കയറ്റി കണക്റ്റ് ചെയ്തു.