“നീ എന്ത് ഓർത്താണ് നേരത്തെ വണ്ടി ഓടിച്ചത് ” അവൻ എന്നെ നോക്കി.
“നീ ആദ്യം ഐശ്വര്യയുടെ അടുത്ത് വണ്ടി ഒതുക്ക് “ഞാൻ പറഞ്ഞു.
“ഡേ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ” വണ്ടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തെത്തി, ചേട്ടൻ പറഞ്ഞതിലും നൂറു രൂപ കൂടുതൽ കൊടുത്ത് 5 ബോട്ടിൽ കൂടി വാങ്ങി വണ്ടിയുടെ സീറ്റ് കവറിനു പുറകിൽ തള്ളി. എന്നെ നോക്കുന്ന അച്ചുവിനെ നോക്കി “നാളെ പെരുന്നാൾ ആയിട്ട് സാധനം കിട്ടാതെ തെണ്ടി നടക്കാൻ വയ്യാത്തോണ്ടാ “. അപ്പോഴാണ് അവനു കാര്യം മനസ്സിലായത്.
“എത്ര അടിച്ചാലും ഡ്രൈ ഡേ ഓർത്തു വച്ചു സാധനം സ്റ്റോക്ക് ചെയ്യുന്ന നീ കുടിയന്മാർക്കൊരു അഭിമാനമാടാ 😂” അവൻ മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിക്കുന്ന പോലെ പറഞ്ഞു.. പിന്നെ അവൻ അധികം സംസാരിക്കാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾക്ക് അപ്പുറം ഞാൻ മനസ്സിൽ സമീറയെ വീണ്ടും, വീണ്ടും പ്രാപിക്കുകയായിരുന്നു. അവസാനം സമീറയെ തന്നെ എന്റെ ഇങ്കിതത്തിന് വശംവദയക്കാൻ മനസ്സ് കൊണ്ട് തീരുമാനമെടുത്ത്. അത് അച്ചുവിനോട് പറയാം എന്ന് കരുതി ഞാൻ അവനെ നോക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെയാണ് ഞാൻ കാണുന്നത്. നോക്കിയപ്പോൾ വണ്ടി ആലുവ എത്തിയിരിക്കുന്നു, അവരുടെ വീട് ഇരിക്കുന്ന ലയനിന്റെ വഴിയിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. മനസ്സിൽ സമീറയെ സങ്കൽപഭോഗം നടത്തിക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയതൊന്നും അറിഞ്ഞില്ല. ചമ്മലോടെ അച്ചുവിനെ നോക്കി.
അവൻ ഗ്ലാസ് ഉയർത്തി, ac ഓണാക്കി, എന്നിട്ടു സീറ്റ് പിന്നിലേക്ക് ആക്കി ചാരി കിടന്നു എന്നിട്ട് എന്നെ നോക്കി “ആ ഇനി പറ “.
ഞാൻ ചമ്മൽ മറച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു “എന്ത് പറയാൻ?”
“നിന്റെ അച്ഛൻ വാസുദേവൻ അമേരിക്കയ്ക്ക് പോയ കഥ. ഇനിയും സംശയം ഉണ്ടെങ്കിൽ നിന്റെ അപ്പൂപ്പന്റെ പതിനാറടിയന്തിരത്തിന്റെ കഥയായാലും മതി ” അവൻ വളരെ സൗമ്യമായി എന്റെ പിതൃക്കളെ സ്മരിച്ചു.
ഇനിയും വെറുതെ കുഴിയിൽ കിടക്കുന്ന പിതാമഹാന്മാരെയും, ദൂരെ തറവാട്ടിൽ കിടന്നുറങ്ങുന്ന പിതാജിയെയും തുമ്മിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും അവനെ ചൊറിയാൻ നിന്നില്ല.